Latest NewsUAENewsInternationalGulf

ശക്തമായ മഴ: യുഎഇയിലെ ചില ഡാമുകൾ തുറക്കും

അബുദാബി: യുഎഇയിലെ ചില ഡാമുകൾ തുറക്കാൻ സാധ്യത. ചില മേഖലകളിൽ ശക്തമായ മഴ ലഭിച്ച സാഹചര്യത്തിലാണ് ഡാമുകൾ തുറക്കുന്നത്. അധികമുള്ള വെള്ളം വാദികളിലേക്ക് ഒഴുക്കുമെന്നതിനാൽ പരിസരത്ത് താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പിന്തുടരണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Read Also: വ്ലോ​ഗറുടെ അറസ്റ്റ്: പെൺകുട്ടിയുമായുള്ള വിഡിയോ ദൃശ്യം പ്രചരിപ്പിച്ചവർ കുടുങ്ങും, ലീക്കായത് മോഷണം പോയ ഫോണിൽ നിന്ന്

വുറായ, ശൗഖ, ബുറാഖ്, സിഫ്‌നി, അൽ അജിലി, അസ്വാനി 1, മംദൂഹ് തുടങ്ങിയ ഡാമുകളുടെ ഷട്ടറുകളാണ് തുറക്കാൻ സാധ്യതയുള്ളത്. സമീപഭാവിയിൽ ലഭിക്കാൻ സാധ്യതയുള്ള ജലം സംഭരിക്കാൻ ഡാമുകളെ തയ്യാറാക്കുന്നതിനുള്ള മുൻകരുതലെന്ന നിലയിലാണ് ഷട്ടറുകൾ തുറക്കുന്നത്. യുഎഇയുടെ ചില ഭാഗങ്ങളിൽ മഴ ലഭിക്കുമെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചു.

രാജ്യത്ത് കിഴക്കു ഭാഗത്തു നിന്നുള്ള ന്യൂനമർദം നിലനിൽക്കുന്നതിനാൽ ദക്ഷിണ, കിഴക്കൻ മേഖലകളിൽ ഓഗസ്റ്റ് 14 മുതൽ 17 വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

Read Also: കാത്തിരുന്ന ഈ ഫീച്ചർ യാഥാർത്ഥ്യമാകുന്നു, വാട്സ്ആപ്പിലെ പുതിയ അപ്ഡേറ്റിനെ കുറിച്ച് അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button