Latest NewsNewsInternational

കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തു: ചൈനയിൽ അതോടെ ട്വിറ്റർ നിശ്ചലം

വാഷിങ്ടൺ: ചൈനയിൽ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് ട്വിറ്റർ സഹസ്ഥാപകനും മുൻ സിഇഒയുമായ ജാക്ക് ഡേർസി. ചൈന ഏർപ്പെടുത്തിയിരിക്കുന്ന മനുഷ്യത്വരഹിതമായ കൊറോണ നിയന്ത്രണങ്ങളെ തുടർന്നാണ് അദ്ദേഹം ഇത്തരത്തിൽ ആഹ്വാനം ചെയ്തത്.

കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കർശനമായ നിയന്ത്രണങ്ങളാണ് ചൈനയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ക്വാറന്റൈൻ അല്ലെങ്കിൽ ഐസൊലേഷൻ ആവശ്യങ്ങൾക്കായി ആപ്ലിക്കേഷൻ അടിസ്ഥാനമാക്കിയുള്ള കോൺടാക്റ്റ് ട്രേസിംഗും ചൈനയിൽ നടത്തുന്നു. ഇതിലൂടെ ജനങ്ങളുടെ നീക്കങ്ങൾ സർക്കാർ വീക്ഷിക്കുന്നത് വിമർശനത്തിന് ഇടയാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ റിപ്പോർട്ട് പങ്കുവച്ചു കൊണ്ടാണ് ചൈനീസ്  കമ്മ്യൂണിസ്റ്റ് പാർട്ടിയെ അവസാനിപ്പിക്കുക എന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്.

അതേസമയം, ചൈനയിൽ ട്വിറ്റർ പ്രവർത്തനരഹിതമാണെന്ന് കാണിച്ച് പരാതികൾ ഉയർന്നിരുന്നു.  ആയിരക്കണക്കിന്  പേരാണ് പരാതിയുമായി കമ്പനിയെ സമീപിച്ചത്. തുടർന്ന്, പ്രശ്നങ്ങൾ ഉടൻ തന്നെ പരിഹരിക്കുമെന്ന് കമ്പനി അറിയിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button