Latest NewsNewsLife Style

ഡിമെൻഷ്യ തടയാൻ..!

ലോകത്ത് മറവി രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മൂന്ന് സെക്കൻഡിലും ഡിമെൻഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അൽഷിമേഴ്‌സ് ഡിസീസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത്. കാലക്രമേണ മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും തലച്ചോറിന്റെ വൈജ്ഞാനിക പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്ന രോ​ഗാവസ്ഥയാണ് ഡിമെൻഷ്യ. ഇത് പിടിപ്പെടുന്ന ആളുകൾക്ക് അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ ഓർമ്മിക്കാനും ചിന്തിക്കാനും ബുദ്ധിമുട്ടാകുന്നു.

ഒരാൾ പ്രായമാകുമ്പോൾ ഡിമെൻഷ്യ കൂടുതൽ സാധാരണമായിത്തീരുന്നു. നല്ല ഭക്ഷണക്രമം, മസ്തിഷ്ക കോശങ്ങളെ പോഷിപ്പിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ബുദ്ധിശക്തി കുറയുന്നത് തടുക്കുകയും ചെയ്യും. ഡിമെൻഷ്യ തടയാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ച് നോക്കാം..

ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്‌ബെറി, ചെറി തുടങ്ങിയ ബെറികളിൽ ആന്തോസയാനിൻ എന്ന ഫ്ലേവനോയിഡ് അടങ്ങിയിരിക്കുന്നു. അവയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുന്നതിനും നല്ല തലച്ചോറിന്റെ ആരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്നു.

വിറ്റാമിൻ ബി, ഇ, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പുകൾ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം ഡിമെൻഷ്യയുടെ ലക്ഷണങ്ങൾ ഒഴിവാക്കുന്നതിനൊപ്പം നല്ല അവബോധത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. കറുവപ്പട്ട, ജീരകം എന്നിവ മെമ്മറി, തലച്ചോറിന്റെ ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ ആരോഗ്യ ഗുണങ്ങളുള്ള സംയുക്തങ്ങളായ പോളിഫെനോളുകളും അവയിൽ അടങ്ങിയിട്ടുണ്ട്.

Read Also:- ദിവസവും നെയ്യ് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

ഫ്ലാക്സ് സീഡുകൾ, സൂര്യകാന്തി വിത്തുകൾ, അതുപോലെ മത്തങ്ങ വിത്തുകൾ എന്നിവയിൽ ആന്റിഓക്‌സിഡന്റുകളും സിങ്ക്, ഒമേഗ-3, സിങ്ക്, കോളിൻ, വിറ്റാമിൻ ഇ തുടങ്ങിയ അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അവ ബുദ്ധിശക്തി കുറയുന്നത് തടയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button