Latest NewsNews

ഡൗൺലോഡിംഗിലും അപ്‌ലോഡിംഗിലും ഒന്നാമത്, വി രാജ്യത്തെ വേഗതയേറിയ 4ജി നെറ്റ്‌വർക്ക്

22 ടെലികോം സർക്കിളുകളിൾ ഉൾപ്പെട്ട നഗരങ്ങളിലെ ഡാറ്റ വേഗത വിശകലനം ചെയ്തതിനുശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്

ഡൗൺലോഡിംഗ് വേഗതയിലും അപ്‌ലോഡിംഗ് വേഗതയിലും ഒന്നാമതെത്തി രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാവായ വോഡഫോൺ-ഐഡിയ. ‘ഇന്ത്യ മൊബൈൽ നെറ്റ്‌വർക്ക് അനുഭവ റിപ്പോർട്ട് – ഏപ്രിൽ 2022 ‘ ന്റെ കണക്കുകൾ പ്രകാരമാണ് വോഡഫോൺ- ഐഡിയയെ ഏറ്റവും വേഗതയുള്ള നെറ്റ്‌വർക്കായി തിരഞ്ഞെടുത്തത്.

22 ടെലികോം സർക്കിളുകളിൾ ഉൾപ്പെട്ട നഗരങ്ങളിലെ ഡാറ്റ വേഗത വിശകലനം ചെയ്തതിനുശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 2021 ഡിസംബർ 1 മുതൽ 2022 ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ ഉപയോക്താക്കളുടെ 4ജി നെറ്റ്‌വർക്ക് അനുഭവങ്ങളും റിപ്പോർട്ട് തയ്യാറാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

Also Read: പോക്സോക്കേസിൽ യുവാവ് അറസ്റ്റിൽ

ഉപഭോക്തൃ അനുഭവങ്ങൾ മെച്ചപ്പെടുത്താനുള്ള നിരവധി ശ്രമങ്ങൾ വോഡഫോൺ- ഐഡിയ ഇതിനോടകം നടത്തുന്നുണ്ട്. നിലവിൽ, വി നെറ്റ്‌വർക്കിൽ ശരാശരി 13.6 എംബിപിഎസ് ഡൗൺലോഡ് സ്പീഡും 4.9 എംബിപിഎസ് അപ്‌ലോഡ് സ്പീഡും നൽകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button