KeralaLatest NewsNews

മിസ്റ്റര്‍ ജലീല്‍ നിങ്ങള്‍ ഇപ്പോഴും ആ പഴയ സിമി നേതാവ് തന്നെയാണ്: വിമർശനവുമായി ജിജി നിക്‌സൺ

മര്യാദയ്ക്കു് പോസ്റ്റു് ഡിലീറ്റു് ചെയ്യെടോ....

കൊച്ചി : കാശ്മീരിനെ സ്വതന്ത്രമാക്കണം എന്നര്‍ത്ഥത്തില്‍ പോസ്റ്റിട്ട എംഎൽഎ കെ.ടി. ജലീലിനെതിരെ വിമർശനം ഉയരുകയാണ്. ജലീലിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ആന്റി ടെററിസം സൈബർ വിങ് . കാശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍തിരിക്കുന്ന ഏതൊരു തീവ്രവാദികളുടെയും തലകള്‍ കൊയ്യാന്‍ ഇന്ത്യന്‍ സൈന്യം ഒരുക്കമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തെയാണ് ജലീൽ ചോദ്യം ചെയ്തതെന്നും ജിജി നിക്‌സൺ പറഞ്ഞു.

read also: അമ്മയ്ക്ക് മറ്റൊരാളുമായി പ്രണയമെന്ന് സംശയം: കുത്തിക്കൊന്ന ശേഷം മൃതദേഹം കട്ടിലില്‍ ഒളിപ്പിച്ച് 21കാരന്‍

കുറിപ്പ് പൂർണ്ണ രൂപം

മര്യാദയ്ക്കു് പോസ്റ്റു് ഡിലീറ്റു് ചെയ്യെടോ….
കാശ്മീരിനെ സ്വതന്ത്രമാക്കണം എന്നര്‍ത്ഥത്തില്‍ പോസ്റ്റിട്ട കെ.ടി. ജലീലിനെതിരെ Anti Terrorism Cyber Wing നിയമനടപടികള്‍ സ്വീകരിക്കുന്നതാണു്‌ .

മിസ്റ്റര്‍ ജലീല്‍ നിങ്ങള്‍ ഇപ്പോഴും ആ പഴയ സിമി നേതാവു് തന്നെയാണു്. നിങ്ങള്‍ CPI(M), Congress അതുമല്ല ഇനി BJP ആണെങ്കിലും ഞങ്ങള്‍ക്കു് നിങ്ങളെ പേടിയില്ല. അതല്ല താങ്കള്‍ ഇനി ഉടയതമ്പുരാന്‍ ആയാലും പുല്ലാണു്. ഈ രാജ്യത്തിനെതിരെ ആണു് താങ്കള്‍ സംസാരിച്ചതു്. ഈ രാജ്യത്തിന്റെ പരമാധികാരത്തെയാണു് താങ്കള്‍ ചോദ്യം ചെയ്തതു്. ഈ രാജ്യത്തു് വര്‍ഗ്ഗീയകലാപം ഉണ്ടാക്കാനുള്ള ശ്രമമാണു് താങ്കള്‍ നടത്തിയതു്‌ . സര്‍വ്വോപരി ഈ രാജ്യത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനം തന്നെയാണു് താങ്കളുടെ പോസ്റ്റു്.

കാശ്മീരിനെ ഇന്‍ഡ്യയില്‍ നിന്നും വേര്‍തിരിക്കാന്‍ യുദ്ധത്തിനു് ഇറങ്ങിത്തിരിക്കുന്ന ഏതൊരു് തീവ്രവാദികളുടെയും തലകള്‍ കൊയ്യാന്‍ ഇന്‍ഡ്യന്‍ സൈന്യം ഒരുക്കമാണു്. വേണ്ടിവന്നാല്‍ ഈ ഭാരതത്തിനു് വേണ്ടി ജീവന്‍ ത്യജിക്കാനും ഞങ്ങള്‍ തയ്യാറാണു്. ജീവന്റെ അവസാന കണിക അവശേഷിക്കുന്നതു് വരേയും കാശ്മീരിന്റെ ഒരു് തരി മണ്ണു് പോലും ഒരുത്തനും കൊടുക്കില്ല. കാശ്മീര്‍ ഇന്‍ഡ്യയുടെ അവിഭാജ്യഘടകം തന്നെയാണു്.
വിളിക്കെടോ ജയ് ഹിന്ദ്
ജയ് ഹിന്ദ്

shortlink

Related Articles

Post Your Comments

Related Articles


Back to top button