Latest NewsInternational

ട്രംപിന്റെ വീട്ടിലെ റെയ്ഡിൽ എഫ്ബിഐ തിരഞ്ഞത് ആണവായുധങ്ങളുടെ രേഖകൾ

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ വീട്ടിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ആണവായുധങ്ങൾ സംബന്ധിച്ച രേഖകളാണ് മുൻ പ്രസിഡന്റിന്റെ വീട്ടിൽ അന്വേഷിച്ചതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യുഎസ് ദിനപത്രമായ വാഷിങ്ടൺ ടൈംസ് ആണ് ആദ്യമായി ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ, റെയ്ഡിൽ ഇത്തരം രേഖകൾ കണ്ടെടുക്കാൻ സാധിച്ചോ എന്നതിനെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. ട്രംപിന്റെ മാർ-അ-ലാ-ഗോ റിസോർട്ടിലാണ് ദിവസങ്ങൾക്ക് മുമ്പ് എഫ്ബിഐ റെയ്ഡ് നടത്തിയത്.

Also read: ‘മനുസ്മൃതിയിൽ ഭാരത സ്ത്രീകൾ ആദരിക്കപ്പെട്ടിരുന്നു, അർഹമായ സ്ഥാനം നൽകിയിരുന്നു’: ഡൽഹി ഹൈക്കോടതി ജഡ്ജി

2021 ജനുവരിയിൽ ഓഫീസ് വിട്ടൊഴിഞ്ഞ സമയത്ത്, ഡൊണാൾഡ് ട്രംപ് അനധികൃതമായി എന്തെങ്കിലും സുപ്രധാന രേഖകൾ കടത്തിയിട്ടുണ്ടോ എന്നുറപ്പിക്കാൻ വേണ്ടിയായിരുന്നു റെയ്ഡ് നടത്തിയത്. രഹസ്യസ്വഭാവമുള്ള ക്ലാസിഫൈഡ് രേഖകൾ കാണാതായിട്ടുണ്ടോ എന്നതിനെക്കുറിച്ച് വിവരമില്ലെങ്കിലും, ഏറെക്കുറെ അത് ശരി വയ്ക്കുന്ന വാർത്തകളാണ് അമേരിക്കൻ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button