Latest NewsNewsLife Style

വെളുത്തുള്ളി പതിവായി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍…

വെളുത്തുള്ളി നാം നിത്യവും അടുക്കളയില്‍ ഉപയോഗിക്കുന്ന പല ചേരുവകളും യഥാര്‍ത്ഥത്തില്‍ പരമ്പരാഗതമായി മരുന്നുകളായി കണക്കാക്കപ്പെടുന്നവയാണ്. ഇഞ്ചി, വെളുത്തുള്ളി, നെയ്, മഞ്ഞള്‍, തേൻ എന്നിങ്ങനെ പല ചേരുവകളും ഈ രീതിയില്‍ മരുന്നുകളായി ഉപയോഗിക്കാറുണ്ട്. പ്രത്യേകിച്ച് ആയുര്‍വേദ വിധിയില്‍.

എന്തായാലും ഇവയ്ക്കെല്ലാം ചില ആരോഗ്യഗുണങ്ങളുണ്ട് എന്നത് സത്യം തന്നെയാണ്. ഇത്തരത്തില്‍ വെളുത്തുള്ളി പതിവായി ഡയറ്റിലുള്‍പ്പെടുത്തുന്നത് കൊണ്ടുള്ള പത്ത് ഗുണങ്ങളാണിനി പങ്കുവയ്ക്കുന്നത്.

ഇന്ന് ധാരാളം പേര്‍ക്ക് ഹൃദ്രോഗങ്ങള്‍, പ്രത്യേകിച്ച് ഹൃദയാഘാതം മൂലം ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. ഹൈപ്പര്‍ടെൻഷൻ അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് ഇതിന് പിന്നിലെ ഒരു പ്രധാന കാരണം. എന്നാല്‍ വെളുത്തുള്ളി രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും ഇതുമൂലം ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു.

ദഹനസംബന്ധമായ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ വെളുത്തുള്ളി കഴിക്കുന്നവരെ കണ്ടിട്ടില്ലേ? അതെ, ദഹനമില്ലായ്മ പരിഹരിക്കുന്നതിനും വെളുത്തുള്ളി ഏറെ സഹായകമാണ്. കുടലിനുള്ളിലെ വിര, മറ്റ് അണുബാധകള്‍ ചെറുക്കുന്നതിനും പച്ച വെളുത്തുള്ളി സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും വെളുത്തുള്ളി സഹായകമാണ്. രാവിലെ ഉണര്‍ന്നയുടൻ രണ്ട് വെളുത്തുള്ളിയല്ലി കഴിക്കുന്നത് പലവിധ അണുബാധകളെയും ചെറുക്കാൻ സഹായിക്കും. ചുമ, ജലദോഷം എല്ലാം ഇതിനുദാഹരണമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button