KeralaLatest NewsNews

റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിച്ചു: ലോറിക്കടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

റോഡിലെ കുഴികണ്ട് ബൈക്ക് വെട്ടിച്ച അനീഷ് ലോറിക്കടിയില്‍ പെടുകയായിരുന്നു

ആലപ്പുഴ: റോഡിലെ കുഴിയിൽ വീണ്ടും ഒരു ജീവൻ കൂടി പൊലിഞ്ഞു. ആലപ്പുഴ-പുന്നപ്ര ദേശീയപാതയില്‍ നടന്ന അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികനായ പുന്നപ്ര ഗീതാഞ്ജലിയില്‍ അനീഷ് കുമാര്‍ (28) ആണ് മരിച്ചത്.

read also: പൊതുമരാമത്ത് റെസ്റ്റ് ഹൗസുകളില്‍ ഇലക്ട്രിക് ചാര്‍ജിങ് സെന്ററുകള്‍ സ്ഥാപിക്കും: മന്ത്രി മുഹമ്മദ് റിയാസ് 

റോഡിലെ കുഴികണ്ട് ബൈക്ക് വെട്ടിച്ച അനീഷ് ലോറിക്കടിയില്‍ പെടുകയായിരുന്നു. ആലപ്പുഴ ഭാഗത്ത് ദേശീയപാതയില്‍ നിരവധി കുഴികളാണുള്ളത്. റോഡിലെ കുഴികള്‍ മൂടാത്തതിന് എതിരെ ഹൈക്കോടതി സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. ദേശീയപാതയിലെ കുഴികള്‍ ഉടനടി അടയ്ക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നല്‍കിയിരുന്നു.

തുടര്‍ന്ന് കുഴിയടയ്ക്കല്‍ നടപടികള്‍ ആരംഭിച്ചെങ്കിലും ഇത് അശാസ്ത്രീയമായ രീതിയിലാണെന്ന ആക്ഷേപം ശക്തമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button