KeralaLatest NewsNews

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിന് വാശിയില്ല: മന്ത്രി വി.ശിവന്‍ കുട്ടി

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഏര്‍പ്പെടുത്തുന്നതില്‍ ചില ന്യൂനപക്ഷ മതസംഘടനകള്‍ക്ക് എതിര്‍പ്പ്, മലക്കം മറിഞ്ഞ് മന്ത്രി വി.ശിവന്‍ കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പൊതു യൂണിഫോം ഏര്‍പ്പെടുത്തണമെന്നതില്‍ സര്‍ക്കാരിന് വാശിയില്ല. ഇത് സര്‍ക്കാര്‍ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്.

Read Also: ന​ഗരത്തില്‍ പട്ടാപ്പകല്‍ വന്‍ ബാങ്ക് കവര്‍ച്ച: 20കോടിയുടെ സ്വര്‍ണവും പണവും കവര്‍ന്നു

ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരും തുല്യരാണെന്ന ആശയത്തിന്റെ പുറത്താണ് വിദ്യാലയങ്ങളില്‍ ‘ജെന്‍ഡര്‍ ന്യൂട്രല്‍’ യൂണിഫോം എന്ന ആശയം വരുന്നത്. ഇക്കാര്യത്തില്‍ പിടിഎയും സ്‌കൂള്‍ അധികൃതരും ഏകകണ്ഠമായി തീരുമാനമെടുത്ത് അറിയിച്ചാല്‍ ആ സ്‌കൂളില്‍ അത് അനുവദിക്കണമോ എന്നത് സര്‍ക്കാര്‍ പരിശോധിച്ചാണ് തീരുമാനമെടുക്കുക. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടും ചിലര്‍ പ്രതിഷേധം ആവര്‍ത്തിക്കുന്നത് തെറ്റിദ്ധാരണയുടെ ഫലമാണെന്നും മന്ത്രി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button