KeralaLatest NewsNews

സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവർക്ക് മുന്നിൽ രാജ്യസ്നേഹം തെളിയിക്കേണ്ട ഗതികേട് വന്നിട്ടില്ല: ശ്രീജ നെയ്യാറ്റിൻകര

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ പരിപാടിയെ തള്ളിക്കളയുകയാണെന്ന് സാമൂഹ്യ പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവർക്ക് മുന്നിൽ രാജ്യസ്നേഹം തെളിയിക്കേണ്ട ഗതികേട് വന്നിട്ടില്ലെന്നും, ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ ഫാസിസമാണ് രാജ്യം ഭരിക്കുന്നതെന്നും ശ്രീജ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

ഫാസിസ്റ്റ് തേർവാഴ്ചയ്‌ക്കെതിരെ പോരാടിയവരെയൊക്കെ തടങ്കലിൽ തള്ളിയിട്ടാണ് ഫാസിസം ‘ഹർ ഘർ തിരംഗ’യ്ക്ക് ആഹ്വാനം നൽകിയിരിക്കുന്നതെന്നും, ആയതിനാൽ ആ ആഹ്വാനം അനുസരിക്കാൻ മനസ്സില്ലെന്നും ശ്രീജ പറയുന്നു. ബ്രിട്ടീഷുകാർക്ക് ഷൂ നക്കിയും മാപ്പ് യാചിച്ചും റാൻ മൂളിയവർ നടത്തുന്ന ആഹ്വാനങ്ങൾക്ക് പിറകേ പോകാനുള്ളതല്ല ഈ സ്വാതന്ത്ര്യദിനമെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും ശ്രീജ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ശ്രീജ നെയ്യാറ്റിൻകരയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

‘ഹർ ഘർ തിരംഗ’ എന്ന ഫാസിസ്റ്റ് ആഹ്വാനം തള്ളിക്കളയുന്നു … കാരണം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവർക്ക് മുന്നിൽ രാജ്യസ്നേഹം തെളിയിക്കേണ്ട ഗതികേട് വന്നിട്ടില്ല. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ ഫാസിസമാണ് രാജ്യം ഭരിക്കുന്നത് … ഫാസിസ്റ്റ് തേർവാഴ്ചയ്‌ക്കെതിരെ പോരാടിയവരെയൊക്കെ തടങ്കലിൽ തള്ളിയിട്ടാണ് ഫാസിസം ‘ഹർ ഘർ തിരംഗ’യ്ക്ക് ആഹ്വാനം നൽകിയിരിക്കുന്നത്. ആ ആഹ്വാനം അനുസരിക്കാൻ മനസില്ല.

മുഴുവൻ രാഷ്ട്രീയ തടവുകാർക്കും ആദ്യം സ്വാതന്ത്ര്യം നൽകൂ ഫാസിസമേ …. എന്നിട്ടാകാം സ്വാതന്ത്ര്യത്തെ കുറിച്ചുള്ള നിങ്ങളുടെ വാഴ്ത്തു പാട്ടൊക്കെ…. ഈ സ്വാതന്ത്ര്യദിനം, ബ്രട്ടീഷുകാർക്ക് ഷൂ നക്കിയും മാപ്പ് യാചിച്ചും റാൻ മൂളിയവർ നടത്തുന്ന ആഹ്വാനങ്ങൾക്ക് പിറകേ പോകാനുള്ളതല്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു…. ആർ എസ് എസിൽ നിന്ന് സ്വാതന്ത്ര്യം ലഭിക്കാനുള്ള പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും അഭിവാദ്യങ്ങൾ …

shortlink

Related Articles

Post Your Comments

Related Articles


Back to top button