KeralaLatest NewsNewsLife Style

തുളസിയിലയും ചിലപ്പോൾ വില്ലനാകും: കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ

 

മിക്ക മലയാളികളുടെയും വീട്ടുമുറ്റത്ത് കാണുന്ന ഔഷധ ചെടിയാണ് തുളസി. നിരവധി കാര്യങ്ങൾക്ക് നാം തുളസിയെ ആശ്രയിക്കാറുണ്ട്. വെള്ളം തിളപ്പിച്ച് കുടിക്കാൻ മുതൽ പലവിധ രോഗങ്ങൾക്ക് പരിഹാര മാർഗമായി വരെ തുളസിയെ നാം ഉപയോഗപ്പെടുത്തുന്നു. പലപ്പോഴും പ്രാണികൾ കടിച്ചാൽ ആ ഭാഗം നാം തുളസിയില കൊണ്ട് ഉരയ്‌ക്കാറുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും വിളർച്ച നിയന്ത്രിക്കാനുമെല്ലാം നാം തുളസിയെ ആശ്രയിക്കുന്നു. പക്ഷെ അധികമായാൽ അമൃതും വിഷമാണെന്നാണല്ലോ… അമിതമായി തുളസിയില ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ..

 

തുളസിയില അമിതമായി കഴിക്കുന്നത് ഗർഭിണികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നാണ് പറയപ്പെടുന്നത്. അപൂർവമായ ചില സന്ദർഭങ്ങളിൽ ഗർഭം അലസി പോകുന്നതിനും തുളസി ഉപയോഗം കാരണമാകാറുണ്ട്. ഗർഭാശയത്തിലേക്കുള്ള രക്തപ്രവാഹം ഉത്തേജിപ്പിക്കുന്നതിലൂടെ ഗർഭാശയ സങ്കോചത്തിന് കാരണമാകുകയും അതുവഴി ഗർഭം അലസാനുളള സാധ്യത ഉണ്ടാകുകയും ചെയ്യുന്നുവെന്നാണ് പറയപ്പെടുന്നത്.

 

പ്രമേഹ രോഗിയായ ഒരാൾ പ്രമേഹത്തിന് മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ അവർ തുളസി കഴിക്കരുതെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കാരണം രക്തസമ്മർദ്ദത്തെ തുളസി നിയന്ത്രിക്കുന്നു. പ്രമേഹ രോഗികൾ മരുന്നു കഴിക്കുന്നുണ്ടെങ്കിൽ തുളസി കൂടി കഴിച്ചാൽ ഉദ്ദേശിച്ച ഫലം കിട്ടണമെന്നില്ല.

 

അമിതമായി തുളസി കഴിക്കുന്നത് സ്ത്രീകളെയും പുരുഷന്മാരെയും ദോഷകരമായി ബാധിച്ചേക്കാമെന്നാണ് പറയപ്പെടുന്നത്. പുരുഷന്മാരിൽ ബീജ ഉൽപാദനത്തിന്റെ തോത് കുറയ്‌ക്കുമെന്നും സ്ത്രീകളിൽ അണ്ഡാശയം ചുരുങ്ങാൻ ചിലപ്പോൾ കാരണമാകുമെന്നും ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ, അമിതമായ തുളസി ഉപയോഗം കുട്ടികളുണ്ടാകാനുള്ള സാധ്യതയെ ദോഷകരമായി ബാധിച്ചേക്കാമെന്ന് പറയപ്പെടുന്നു.

 

തുളസിയിലയിൽ മെർക്കുറി അടങ്ങിയിട്ടുണ്ട്. അതിനാൽ നിരന്തരമായി തുളസിയില ചവച്ചാൽ പല്ലിന്റെ നിറം മാറാൻ സാധ്യതയുണ്ട്.

 

തുളസിയിൽ eugenols അടങ്ങിയിട്ടുണ്ട്. അതിനാൽ വലിയ അളവിൽ ദിവസേന തുളസി കഴിച്ചാൽ കരൾ തകരാർ സംഭവിച്ചേക്കാം. ഹൃദയമിടിപ്പിന്റെ വേഗത കൂട്ടാനും ചിലപ്പോൾ തുളസി കാരണമാകാറുണ്ട്.

 

മേൽപ്പറഞ്ഞതെല്ലാം പലപ്പോഴായി നടന്ന ചില പഠന റിപ്പോർട്ടുകളിലെ വസ്തുതകളാണ്. ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങളും ഭക്ഷണ രീതിയും പരിശീലിക്കുന്ന വ്യായാമ മുറകളും അനുസരിച്ച് വ്യത്യാസം സംഭവിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button