KottayamKeralaNattuvarthaLatest NewsNews

വധക്കേസിൽ ര​​ണ്ടു​​പേ​​ർ പൊലീസ് പിടിയിൽ

നെ​​ച്ചി​​പ്പു​​ഴൂ​​ർ വ​​ട്ട​​ക്കാ​​ന​​ത്തി​​ൽ അ​​ജി​​ത്ത് (30), ളാ​​ലം നെ​​ച്ചി​​പ്പു​​ഴൂ​​ർ കൈ​​ത്തും​​ക​​ര വി​​നീ​​ത് ( അ​​നീ​​ഷ്-38) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

പാ​​ലാ: കൊ​​ല​​പാ​​ത​​ക കേ​​സി​​ൽ ര​​ണ്ടു​​പേ​​ർ അ​​റ​​സ്റ്റി​​ൽ. നെ​​ച്ചി​​പ്പു​​ഴൂ​​ർ വ​​ട്ട​​ക്കാ​​ന​​ത്തി​​ൽ അ​​ജി​​ത്ത് (30), ളാ​​ലം നെ​​ച്ചി​​പ്പു​​ഴൂ​​ർ കൈ​​ത്തും​​ക​​ര വി​​നീ​​ത് ( അ​​നീ​​ഷ്-38) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. പാ​​ലാ പൊലീ​​സ് ആണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ക​​ഴി​​ഞ്ഞ​​ദി​​വ​​സം പ്ര​​തി​​ക​​ൾ ഇ​​രു​​വ​​രും ക​​രൂ​​ർ രാ​​ജീ​​വ് ന​​ഗ​​ർ ടി​​വി സെ​​ന്‍റ​​റി​​ൽ ഇ​​രു​​ന്നു മ​​ദ്യ​​പി​​ക്കു​​ന്ന​​തു ക​​ണ്ട സു​​നീ​​ഷ് ഇ​​വി​​ടെ​​യി​​രു​​ന്ന് മ​​ദ്യ​​പി​​ക്കാ​​ൻ പാ​​ടി​​ല്ലെ​​ന്ന് പ​​റ​​ഞ്ഞു. തു​​ട​​ർ​​ന്ന്, ഇ​​വ​​ർ ത​​മ്മി​​ൽ വാ​​ക്കേ​​റ്റ​​മു​​ണ്ടാ​​യി. ഇ​​തി​​നു​​ശേ​​ഷം വീ​​ട്ടി​​ലേ​​ക്ക് പോ​​യ സു​​നീ​​ഷി​​നെ വീ​​ട്ടി​​ൽ ​​നി​​ന്നു വ​​ലി​​ച്ചി​​റ​​ക്കി വി​​റ​​കു​​ക​​മ്പു​​കൊ​​ണ്ട് ആ​​ക്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

Read Also : ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരൻ മരിച്ചു

ആ​​ന്ത​​രി​​കാ​​വ​​യ​​വ​​ങ്ങ​​ൾ​​ക്ക് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ സു​​നീ​​ഷി​​നെ ആ​​ദ്യം പാ​​ലാ ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലും പ​​രി​​ക്ക് ഗു​​രു​​ത​​ര​​മാ​​യ​​തി​​നാ​​ൽ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും മ​​രിക്കുകയായിരുന്നു. ആ​​ക്ര​​മ​​ണ​​ത്തി​​നു​​ശേ​​ഷം ഒ​​ളി​​വി​​ൽ പോ​​യ പ്രതികളെ ജി​​ല്ലാ പൊ​​ലീ​​സ് ചീ​​ഫ് കെ. ​​കാ​​ർ​​ത്തി​​ക്കി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള അ​​ന്വേ​​ഷ​​ണ​​സം​​ഘം ചി​​ങ്ങ​​വ​​നം പാ​​ത്താ​​മു​​ട്ട​​ത്തു നി​​ന്നാണ് പി​​ടി​​കൂ​​ടിയത്.

പാ​​ലാ ഡി​​വൈ​​എ​​സ്പി ഗി​​രീ​​ഷ് പി. ​​സാ​​ര​​ഥി, പാ​​ലാ എ​​സ്എ​​ച്ച്ഒ കെ.​​പി. തോം​​സ​​ണ്‍, എ​​സ്ഐ എം.​​ഡി. അ​​ഭി​​ലാ​​ഷ്, സി​​പി​​ഒ​​മാ​​രാ​​യ ര​​ഞ്ജി​​ത്ത്, ജോ​​ഷി മാ​​ത്യു, ജോ​​ജി ജോ​​സ​​ഫ്, ജോ​​സ് സ്റ്റീ​​ഫ​​ൻ എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണ് പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടി​​യ​​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button