MollywoodLatest NewsCinemaNewsEntertainmentMovie Gossips

‘ഐഡന്റിറ്റി’: പുതിയ ആക്ഷൻ ത്രില്ലർ ചിത്രവുമായി ടൊവിനോ

കൊച്ചി: ടൊവിനോ നായകനായെത്തിയ തല്ലുമാല എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററിൽ എത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇതിനിടയിൽ ടൊവിനോയുടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നിരിക്കുകയാണ്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് വരാനിരിക്കുന്നതെന്നാണ് സൂചന.

ഐഡന്റിറ്റി എന്നാണ് സിനിമയിക്ക് പേരിട്ടിരിക്കുന്നത്. ടൊവിനോ തന്നെ നായകനായ ഫോറൻസിക് എന്ന ചിത്രം സംവിധാനം ചെയ്ത ഇരട്ട സംവിധായകരായ അഖിൽ പോളും അനസ് ഖാനും ചേർന്നാണ് ചിത്രം ഒരുക്കുന്നത്. സംവിധായകർ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. മഡോണ സെബാസ്റ്റ്യൻ ആണ് സിനിമയിൽ നായികയായെത്തുന്നത്.

ശ്രീനഗറിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം: സൈനികന് പരിക്ക്

രാഗം മൂവീസിന്റെ ബാനറിൽ രാജു മല്ലിയത്ത് ആണ് സിനിമ നിർമ്മിക്കുന്നത്. സെഞ്ചുറി കൊച്ചുമോൻ നിർമ്മാണ പങ്കാളിയാണ്. 2023ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക എന്നാണ് വിവരം.

അതേസമയം, ഹൗസ്ഫുൾ പ്രദർശനങ്ങളുമായി മുന്നേറുകയാണ് തല്ലുമാല. കേരളത്തിൽ മാത്രം 231 സെന്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഖാലിദ് റഹ്‍മാൻ ആണ് ചിത്രം സംവിധാനം ചെയ്‍തത്. കല്യാണി പ്രിയദർശനാണ് സിനിമയിൽ നായികയായെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button