Latest NewsIndiaNews

ശ്രീനഗറിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം: സൈനികന് പരിക്ക്

ജമ്മു കശ്മീർ: ശ്രീനഗറിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു സി.ആർ.പി.എഫ് ജവാനും പ്രദേശവാസിക്കും പരിക്കേറ്റു. ‘ഈദ്ഗാഹിലെ അലി ജാൻ റോഡിൽ സുരക്ഷാ സേനയ്‌ക്ക് നേരെ ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു. സ്‌ഫോടനത്തിൽ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിലെ (സി.ആർ.പി.എഫ്) ഒരു ഉദ്യോഗസ്ഥന് സാരമായി പരിക്കേറ്റു. പ്രതികളെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്’ ശ്രീനഗർ പോലീസ് ട്വിറ്ററിൽ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീരിലെ പര്‍ഗലില്‍ സൈനിക ക്യാമ്പില്‍ ഭീകരരുടെ ചാവേറാക്രമണം നടന്നത്. അതിൽ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഉറി ഭീകരാക്രമണത്തിന് സമാനമായ ആക്രമണമാണ് ഭീകരര്‍ ലക്ഷ്യമിട്ടതെന്നാണ് സൂചന.

‘പിശാചിന്റെ കഴുത്ത് മുറിഞ്ഞിരിക്കുന്നു’: സൽമാൻ റുഷ്ദിയ്‌ക്കെതിരായ വധശ്രമത്തിൽ അക്രമിയെ പ്രശംസിച്ച് ഇറാൻ മാധ്യമങ്ങൾ

രജൗരിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് പര്‍ഗല്‍ ക്യാമ്പ്. സ്വാതന്ത്ര്യ ദിനത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഉള്‍പ്പെടെ സൈന്യം ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button