USALatest NewsNewsInternational

‘പിശാചിന്റെ കഴുത്ത് മുറിഞ്ഞിരിക്കുന്നു’: സൽമാൻ റുഷ്ദിയ്‌ക്കെതിരായ വധശ്രമത്തിൽ അക്രമിയെ പ്രശംസിച്ച് ഇറാൻ മാധ്യമങ്ങൾ

വിവാദ എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെ നടന്ന ഭീകരമായ ആക്രമണം ലോകമെമ്പാടും ഞെട്ടലും രോഷവും ഉളവാക്കിയിരുന്നു. ഇന്ത്യയിലെയും ബ്രിട്ടനിലെയും ഫ്രാൻസിലെയും നേതാക്കൾ സംഭവത്തെ അപലപിക്കുകയും ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

എന്നാൽ, റുഷ്ദിയുടെ നോവലുകൾ അധാർമികമെന്ന് മുദ്രകുത്തിയ ഇറാനിയൻ യാഥാസ്ഥിതിക മാധ്യമങ്ങൾ റുഷ്ദിയ്‌ക്കെതിരായ ആക്രമണത്തെ പ്രശംസിച്ചു. ‘ന്യൂയോർക്കിൽ വിശ്വാസികൾക്കായി ത്യാഗം ചെയ്യുകയും സൽമാൻ റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത ധീരനും കടമബോധമുള്ള മനുഷ്യനും’ എന്നാണ് സൽമാൻ റുഷ്ദിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച വ്യക്തിയെ തീവ്ര യാഥാസ്ഥിതിക ഇറാനിയൻ പത്രമായ കെയ്‌ഹാൻ വിശേഷിപ്പിച്ചത്. നിലവിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയാണ് പത്രത്തിന്റെ മേധാവി.

ഹര്‍ ഘര്‍ തിരംഗ കാമ്പയിനോടുള്ള ജനങ്ങളുടെ പ്രതികരണത്തില്‍ തനിക്ക് സന്തോഷവും അഭിമാനവുമുണ്ടെന്ന് പ്രധാനമന്ത്രി

‘ദൈവത്തിന്റെ ശത്രുവിന്റെ കഴുത്ത് കത്തികൊണ്ട് കീറിയവന്റെ കൈകൾ നമുക്ക് ചുംബിക്കാം,’ എന്നും കെയ്‌ഹാൻ ദിനപത്രം കൂട്ടിച്ചേർത്തു. പരിഷ്കരണവാദ ജേണലായ എറ്റെമാഡ് ഒഴികെ, മറ്റുള്ള ഇറാനിയൻ മാധ്യമങ്ങളും സമാനമായ നിലപാടാണ് സ്വീകരിച്ചത്. ഇറാൻ സർക്കാർ ഉടമസ്ഥതയിലുള്ള പത്രം ‘പിശാചിന്റെ കഴുത്ത്’ ഒരു റേസർ ഉപയോഗിച്ച് മുറിച്ചതായി രേഖപ്പെടുത്തി.

ഇന്ത്യൻ വംശജനായ സൽമാൻ റുഷ്ദി 1981ൽ പുറത്തിറങ്ങിയ മിഡ്‌നൈറ്റ്‌സ് ചിൽഡ്രനിലൂടെയാണ് പ്രശസ്തി നേടിയത്. അത് യു.കെയിൽ മാത്രം ഒരു ദശലക്ഷത്തിലധികം കോപ്പികൾ വിറ്റു. എന്നാൽ, 1988ൽ പുറത്തിറങ്ങിയ റുഷ്ദിയുടെ നാലാമത്തെ പുസ്തകം, ‘ദ സാത്താനിക് വേഴ്‌സസ്’ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചു. തുടർന്ന് ഒമ്പത് വർഷത്തോളം അദ്ദേഹം ഒളിവിൽ കഴിഞ്ഞു. സർറിയലിസ്റ്റ്, ഉത്തരാധുനിക നോവൽ ചില മുസ്ലീങ്ങൾക്കിടയിൽ പ്രകോപനം സൃഷ്ടിച്ചു. അവർ അതിന്റെ ഉള്ളടക്കം ദൈവനിന്ദയാണെന്ന് കരുതുകയും തുടർന്ന് നോവൽ ചില രാജ്യങ്ങളിൽ നിരോധിക്കുകയും ചെയ്തു.

തോട്ടിൻകരയിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

പുസ്തകം പ്രസിദ്ധീകരിച്ച് ഒരു വർഷത്തിന് ശേഷം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനി റുഷ്ദിയുടെ മരണത്തിന് ആഹ്വാനം ചെയ്ത് 3 മില്യൺ ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു. നോവലിന്റെ പ്രസിദ്ധീകരണത്തെ തുടർന്നുണ്ടായ അക്രമത്തിൽ കൃതിയുടെ വിവർത്തകർ ഉൾപ്പെടെ നിരവധി ആളുകൾ കൊല്ലപ്പെട്ടു. ബ്രിട്ടീഷ്, അമേരിക്കൻ പൗരത്വമുള്ള സൽമാൻ റുഷ്ദി, അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദമുയർത്തുന്ന ആളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button