ThiruvananthapuramKeralaNattuvarthaLatest NewsNews

തോട്ടിൻകരയിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ചെറുകോട്ടുകോണം സ്വദേശി ഉഷാന്തിനെയാണ് തോട്ടിൻ കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

തിരുവനന്തപുരം: യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുകോട്ടുകോണം സ്വദേശി ഉഷാന്തിനെയാണ് തോട്ടിൻ കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : ‘ഹർ ഘർ തിരംഗ’: പതാക ഉയർത്താൻ ജനങ്ങൾക്ക് ആദ്യം വീട് വേണം, വിമർശനവുമായി ഉദ്ധവ് താക്കറെ

വെഞ്ഞാറമൂട്ടിൽ ആളുമാനൂർ മഠത്തിന് സമീപത്തെ ചതുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. ശേഷം മൃതദേഹം ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മൃതദേഹം നാളെ പോസ്റ്റുമോർട്ടം നടത്തും. അതിന് ശേഷമേ മരണ കാരണം സംബന്ധിച്ച് വ്യക്തത ലഭിക്കൂ. സംഭവത്തിൽ, പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button