KollamNattuvarthaLatest NewsKeralaNews

ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ എ​ക്സൈ​സ് പി​ടി​യി​ൽ

ഓ​പ്പ​റേ​ഷ​ൻ ഡെ​വി​ൾ ഹ​ണ്ട് എ​ന്ന പേ​രി​ൽ ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് കൊ​ല്ലം വ​ട​ക്കേ​വി​ള സ്വദേശി സ​ഞ്ജ​യ് (25) പി​ടി​യി​ലാ​യ​ത്

കൊല്ലം: ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ എക്സൈസ് പി​ടി​യി​ലാ​യി. ഓ​പ്പ​റേ​ഷ​ൻ ഡെ​വി​ൾ ഹ​ണ്ട് എ​ന്ന പേ​രി​ൽ ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് കൊ​ല്ലം വ​ട​ക്കേ​വി​ള സ്വദേശി സ​ഞ്ജ​യ് (25) പി​ടി​യി​ലാ​യ​ത്.

കൊ​ല്ലം എ​ക്സൈ​സ് സ്പെ​ഷൽ സ്ക്വാ​ഡ് ന​ട​ത്തി​യ ഓ​ണം സ്പെ​ഷൽ ഡ്രൈ​വ് പ​രി​ശോ​ധ​ന​യി​ൽ ആണ് യുവാവ് പിടിയിലായത്. രാ​ത്രി​കാ​ല വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ പോ​ള​യ​ത്തോ​ട് ഭാ​ഗ​ത്തു ​നി​ന്നാണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. 1.700 കിലോ ക​ഞ്ചാ​വ് പി​ടി​ച്ചെടുത്തു. ഇയാൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ന്‍റെ സീ​റ്റി​ന​ടി​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ ചി​ല്ല​റ വി​ല്പ​ന​യ്ക്കാ​യി എ​ത്തി​ച്ച​താ​ണ് ​ക​ഞ്ചാ​വ് എ​ന്ന് ഇയാൾ മൊ​ഴി ന​ൽ​കി.

Read Also : കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് വീ​ണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി ​വി​ഷ്ണുവിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് കൊ​ല്ലം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ വി.​റോ​ബ​ർ​ട്ട് അ​റി​യി​ച്ചു.

ഇ​ൻ​സ്പെ​ക്ട​ർ ബി വി​ഷ്ണുവിനെ കൂ​ടാ​തെ പ്രി​വ​ന്റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ മ​നോ​ജ്‌​ലാ​ൽ, മ​നു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ജി​ത്ത്, മു​ഹ​മ്മ​ദ് കാ​ഹി​ൽ ബ​ഷീ​ർ, അ​ജീ​ഷ് ബാ​ബു, ഡ്രൈ​വ​ർ നി​ഷാ​ദ് എ​ന്നി​വ​രും റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു. പ്രതിയെ കൊ​ല്ലം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​ റി​മാ​ൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button