PalakkadKeralaNattuvarthaLatest NewsNews

പാലക്കാട് സി.പി.എം നേതാവ് വെട്ടേറ്റു മരിച്ചു

പാലക്കാട്: മലമ്പുഴയിൽ സി.പി.എം നേതാവ് വെട്ടേറ്റു മരിച്ചു. കൊട്ടേക്കാട് കുന്നങ്കാട് വീട്ടിൽ ഷാജഹാനാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 9.15ഓടെ മലമ്പുഴ കുന്നങ്കാട് വെച്ചാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് വെട്ടിയത്. മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗമാണ് ഷാജഹാൻ.

കൊലപാതകത്തിനു പിന്നിൽ ആർ.എസ്.എസാണെന്ന് സി.പി.എം ആരോപിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രദേശത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
ഷാജഹാനെതിരെ നേരത്തെയും വധഭീഷണിയുണ്ടായിരുന്നതായി സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button