corona positive storiesCOVID 19Latest NewsUAENewsInternationalGulf

കോവിഡ്: യുഎഇയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 800 കേസുകൾ

യുഎഇയിലെ കോവിഡ് കണക്കുകൾ അറിയാം

അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്.. 800 പുതിയ കേസുകളാണ് യുഎഇയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത്. 776 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും ശനിയാഴ്ച്ച യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Also: പ്രിയ വർഗീസിന്റെ നിയമനം ക്രമവിരുദ്ധം, രേഖകള്‍ പുറത്ത്: ലഭിച്ചത് ഏറ്റവും കുറഞ്ഞ റിസര്‍ച്ച് സ്കോർ

1,003,929 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 9,82,660 പേർ രോഗമുക്തി നേടി. 2,339 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 18,930 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ശനിയാഴ്ച്ച 226,570 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണനിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം, രാജ്യത്തെ ജനസംഖ്യയുടെ 100 ശതമാനം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു.

Read Also: ‘ഇത് ദേശീയവാദികളുടെ വിജയം, ഒരാൾക്കും ജലീലിനെ സംരക്ഷിക്കാനായില്ല’: ഇതൊരു തുടക്കമെന്ന് സന്ദീപ് വാര്യർ

shortlink

Related Articles

Post Your Comments


Back to top button