Latest NewsNewsIndia

വികസിത ഇന്ത്യയ്ക്കായി അഞ്ച് ദൗത്യങ്ങള്‍ മുന്നോട്ട് വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

75 വയസ്സിലേക്കുള്ള ഇന്ത്യയുടെ യാത്ര എളുപ്പമായിരുന്നില്ല: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലി നല്‍കിയവരെ ആദരിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് തന്റെ പ്രസംഗം ആരംഭിച്ചത്. ബാപ്പു, നേതാജി സുഭാഷ് ചന്ദ്രബോസ്, ബാബാസാഹേബ് അംബേദ്കര്‍, വീര്‍ സവര്‍ക്കര്‍ എന്നിവരോട് ഞങ്ങള്‍ നന്ദിയുള്ളവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗത്തില്‍ അനുസ്മരിച്ചു. 2047 ഓടെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള അഞ്ച് പ്രതിജ്ഞകളുമായി നാം മുന്നോട്ട് പോകണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്നും അതാണ് നമ്മുടെ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also:ചൈനയുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെ: യു.എസ് സംഘം വീണ്ടും തായ്‌വാനിൽ

75-ാം സ്വാതന്ത്ര്യദിന വാര്‍ഷികത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വികസിത ഇന്ത്യയ്ക്കായി അഞ്ച് ദൗത്യങ്ങള്‍ പ്രധാനമന്ത്രി മുന്നോട്ട് വെച്ചു. വികസിത ഭാരതം, അടിമത്ത മനോഭാവം അവസാനിപ്പിക്കല്‍, പൈതൃകത്തില്‍ അഭിമാനിക്കുക, ഏകത, പൗരധര്‍മ്മം പാലിക്കല്‍ എന്നതാണ് അഞ്ച് ദൗത്യങ്ങള്‍. അടുത്ത 25 വര്‍ഷം നിര്‍ണ്ണായകമാണെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. 75 വയസ്സിലേക്കുള്ള ഇന്ത്യയുടെ യാത്ര എളുപ്പമായിരുന്നില്ല. രാജ്യത്തിന്റെ മുന്നേറ്റം, ഉയര്‍ച്ചയും താഴ്ച്ചയും അഭിമുഖീകരിച്ചായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button