KeralaMollywoodLatest NewsNewsEntertainment

എതിരെ ഇടിക്കാന്‍ നിക്കുന്നവന്റെ ഉള്ളൊന്നു അറിഞ്ഞാല്‍ തീരാവുന്ന പ്രശ്നം ഒളളൂട്ടോ ടോവി ബ്രോ: കുറിപ്പുമായി ആന്റണി വര്‍ഗീസ്

ടൊവീനോ തോമസ്-കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.

മലയാള സിനിമ വീണ്ടും സജീവമാകുകയാണ്. ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ പ്രദർശനത്തിനെത്തിയ ടോവീനോ തോമസിന്റെ തല്ലുമാല മികച്ച അഭിപ്രായമാണ് നേടുന്നത്. നാല് ദിവസം കൊണ്ട് 25ല്‍ അധികം കോടി സ്വന്തമാക്കിയ ചിത്രത്തിന് അഭിനന്ദനം അറിയിച്ചു കൊണ്ട് നടൻ ആന്റണി വര്‍ഗീസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.

read also: ഈ 5 തെറ്റിദ്ധാരണകൾ നിങ്ങളുടെ ലൈംഗിക ജീവിതത്തെ നശിപ്പിക്കും

‘തല്ലുകൂടി ഹിറ്റടിച്ച്‌ …. എതിരെ ഇടിക്കാന്‍ നിക്കുന്നവന്റെ ഉള്ളൊന്നു അറിഞ്ഞാല്‍ തീരാവുന്ന പ്രശ്നം ഒളളൂട്ടോ ടോവി ബ്രോ , അതോണ്ട് അല്ലേ ഇടിക്കാന്‍ നിന്നവന്റെ കൂടെ നിക്കുന്നവനെ ഞാന്‍ ആദ്യം ഇടിച്ചത്’- ആന്റണി വര്‍ഗീസ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

സെന്‍ട്രല്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ വിതരണത്തിന് എത്തിച്ച ഈ ചിത്രത്തില്‍ ടൊവീനോ തോമസ്-കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. മുഹ്സിന്‍ പരാരിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button