WayanadKeralaNattuvarthaLatest NewsNews

തലപ്പുഴയിൽ ഭാര്യയും മൂന്ന് മക്കളും, കൊണ്ടോട്ടിയിൽ രണ്ടാം ഭാര്യ: മൂന്നാമതും കെട്ടാനൊരുങ്ങിയ അഷറഫിന് പിടി വീണു

കൽപ്പറ്റ: വിവാഹത്തട്ടിപ്പ് വീരനെ പിടികൂടി പൊലീസ്. പുലിക്കാട് സ്വദേശിയായ പപ്പടം അഷ്റഫിനെയാണ് വെള്ളമുണ്ട പൊലീസ് തിരൂരിലെ ഒരു കഫ്റ്റീരിയയിൽ വെച്ച് പിടികൂടിയത്. മൂന്നാം വിവാഹത്തിനൊരുങ്ങിയതായിരുന്നു അഷ്‌റഫ്. തലപ്പുഴയിൽ ഭാര്യയും മൂന്ന് മക്കളുമുള്ള അഷ്റഫിനെതിരെ കോടതിയിൽ കേസുണ്ട്. ഇവർക്ക് ചിലവിന് കൊടുക്കാൻ വിധി വന്നിരുന്നു. ഇതിന് പിന്നാലെ ഒളിവിൽ പോയ അഷ്‌റഫ് പൊങ്ങിയത് കൊണ്ടോട്ടിയിൽ ആണ്.

കൊണ്ടോട്ടിയിൽ നിന്നും രണ്ടാമത് വിവാഹം കഴിച്ചു. ഭാര്യയ്‌ക്കൊപ്പം കുറച്ച് ദിവസം താമസിച്ച ഇയാൾ ഇവരുടെ സ്വർണ്ണവും പണവുമായി ഇവിടെ നിന്നും മുങ്ങുകയായിരുന്നു. ഇവിടെ നിന്നും എന്നീട് എടവണ്ണയിൽ എത്തിയ അഷ്‌റഫ് ഒരു കാന്റീനിൽ ജോലി ചെയ്തു വരികയായിരുന്നു. ഇവിടെ വെച്ച് മൂന്നാമതും വിവാഹത്തിന് ശ്രമിച്ചു. വധുവിന്റെ വിട്ടുകാരാണ് സംശയം തോന്നിയതിനെ തുടർന്ന് വെള്ളമുണ്ട സ്റ്റേഷനിൽ വിവരമറിയിച്ചത്.

എന്നാൽ, അഷ്‌റഫ് ഇത് മുൻകൂട്ടി കണ്ടിരുന്നു. പൊലീസ് വരുന്ന കാര്യം മുൻകൂട്ടി അറിഞ്ഞ അഷ്ഫ് എടവണ്ണയിൽ നിന്നും മുങ്ങിയെങ്കിലും പൊലീസ് തന്ത്രപരമായി അയാളെ കുടുക്കുകയായിരുന്നു. പ്രതിക്കെതിരെ കൊണ്ടോട്ടിയിലും കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button