Latest NewsNewsInternationalGulfQatar

മത മൂല്യങ്ങൾക്ക് നിരക്കാത്ത സാധനങ്ങൾ വിറ്റാൽ 10 ലക്ഷം റിയാൽ വരെ പിഴ: മുന്നറിയിപ്പുമായി ഖത്തർ

ദോഹ: ഇസ്ലാമിക മൂല്യങ്ങൾക്ക് നിരക്കാത്ത സാധനങ്ങൾ വിൽപന നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ. വാണിജ്യ വ്യാപാര മന്ത്രയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ മാളുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കുമാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്.

Read Also: കാക്കനാട് ഇൻഫോ പാർക്ക് പരിസരത്തുള്ള ഫ്ലാറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി: കൊലപാതകമെന്ന് പ്രാഥമിക നിഗമനം

നിയമ ലംഘനം നടത്തുന്നവർക്ക് 10 ലക്ഷം റിയാൽ പിഴ ചുമത്തും. ഇത്തരത്തിലുള്ളവയുടെ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്നും വാണിജ്യ ലൈൻസ് റദ്ദാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ എല്ലാ വാണിജ്യ വിതരണക്കാരും മത മൂല്യങ്ങളെയും പാരമ്പര്യത്തെയും ബഹുമാനിക്കണമെന്നും ഇസ്ലാമിക മൂല്യങ്ങൾക്കും പൊതു മര്യാദകൾക്കും ആചാരങ്ങൾക്കും പാരമ്പര്യത്തിനും വിരുദ്ധമായ ഉത്പന്നങ്ങളോ ചിത്രങ്ങളോ ഓഡിയോ, വീഡിയോ മെറ്റീരിയലുകളോ പ്രദർശിപ്പിക്കരുതെന്നും അധികൃതർ അറിയിച്ചു. മതമൂല്യങ്ങളും ചിഹ്നങ്ങളും പാരമ്പര്യവും ആദരിക്കപ്പെടേണ്ടത് സംബന്ധിച്ചുള്ള രാജ്യത്തെ നിയമങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

സദാചാര വിരുദ്ധവും പൊതുമര്യാദകൾക്ക് നിരക്കാത്തതുമായ ഉള്ളടക്കമുള്ള വസ്തുക്കൾ, ദൃശ്യങ്ങൾ, ഓഡിയോ ക്ലിപ്പുകൾ, ചിത്രങ്ങൾ തുടങ്ങിയ പ്രദർശിപ്പിക്കുന്നതിന് നിയമപരമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഒപ്പം പൊതുമര്യാദകൾക്കും രാജ്യത്തിന്റെ പാരമ്പര്യത്തിനും വിരുദ്ധമായ സാധനങ്ങൾ കടകൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതിനും സമ്മാനങ്ങൾ, പാക്കിങ് മെറ്റീരിയലുകൾ, മതപരവും സാംസ്‌കാരികവുമായ മൂല്യങ്ങളെ ബാധിക്കുന്ന സാദാചാര വിരുദ്ധമായ അർത്ഥങ്ങളുള്ള പരസ്യ വാചകങ്ങൾ, ചിഹ്നങ്ങൾ തുടങ്ങിയവക്കെല്ലാം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സാധനങ്ങളും ഇറക്കുമതിയും അതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളുമെല്ലാം നിയമപ്രകാരം കുറ്റകരമാണ്.

Read Also: നൂപുരിനെ നീതിയുടെ മുന്നില്‍ കൊണ്ടുവരണം, ‘പ്രതിരോധ ജിഹാദിന്’ തയ്യാറെടുക്കാന്‍ ആഹ്വാനം ചെയ്ത് അല്‍ ഖ്വയ്ദ

shortlink

Related Articles

Post Your Comments

Related Articles


Back to top button