Latest NewsNewsIndia

കശ്മീരി പണ്ഡിറ്റ് വെടിയേറ്റ് മരിച്ച സംഭവം: കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഒവൈസി

ജമ്മു കശ്മീർ: ജമ്മുവിലെ ഷോപിയാൻ ജില്ലയിൽ ഭീകരരുടെ വെടിയേറ്റ് ഒരു കശ്മീരി പണ്ഡിറ്റ് മരിക്കുകയും സഹോദരന് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെ കേന്ദ്രസർക്കാരിനെയും ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയെയും രൂക്ഷമായി വിമർശിച്ച്, ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) തലവൻ അസദുദ്ദീൻ ഒവൈസി. നരേന്ദ്ര മോദി സർക്കാരിന്റെ പരാജയത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഈ സംഭവമെന്ന് ഒവൈസി പറഞ്ഞു.

കശ്മീരി പണ്ഡിറ്റുകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്നും കൂടുതൽ അക്രമം ഭയന്ന് താഴ്‌വര വിടാൻ അവർ ആഗ്രഹിക്കുന്നുവെന്നും ഒവൈസി കൂട്ടിച്ചേർത്തു.

തൊടുപുഴയിൽ നവജാത ശിശുവിനെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍

‘ജമ്മു കശ്മീരിൽ ബി.ജെ.പി ലഫ്റ്റനന്റ് ഗവർണറെ നിയമിച്ചു. അവിടെ കേന്ദ്രം ഭരിക്കുന്ന സർക്കാർ പരാജയപ്പെട്ടുവെന്ന് തെളിഞ്ഞു. ജമ്മു കശ്മീരിൽ നിന്ന് ആർട്ടിക്കിൾ 370 നീക്കം ചെയ്തത് സഹായിച്ചില്ല. ഇവിടെ ഒരു കശ്മീരി പണ്ഡിറ്റിന് നേരെ നടക്കുന്ന ആദ്യത്തെ ആക്രമണമല്ല, അവർക്ക് സുരക്ഷ ഒരുക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു. കശ്മീരി പണ്ഡിറ്റുകൾ ഇപ്പോൾ കശ്മീർ വിട്ടുപോകാൻ ആഗ്രഹിക്കുന്നു,’ ഒവൈസി വ്യക്തമാക്കി.

മോദി സർക്കാരിന്റെ പരാജയത്തിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും ജമ്മു കശ്മീരിലെ കശ്മീരി പണ്ഡിറ്റുകളുടെ ജീവൻ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ബി.ജെ.പിയ്ക്കും സർക്കാരിനുമാണെന്ന് അസദുദ്ദീൻ ഒവൈസി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button