KeralaLatest NewsNewsBusiness

സംസ്ഥാനത്ത് ക്ഷീര കർഷക രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചു

ക്ഷീര കർഷക സഹകരണ സംഘങ്ങളിലാണ് രജിസ്ട്രേഷൻ ഡ്രൈവ് നടപ്പാക്കുന്നത്

ക്ഷീര കർഷക രജിസ്ട്രേഷൻ ഡ്രൈവ് സംസ്ഥാനത്ത് ആരംഭിച്ചു. പാൽ ഉൽപാദന ഇൻസെന്റീവ് പദ്ധതി സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് ക്ഷീര കർഷക രജിസ്ട്രേഷൻ സംസ്ഥാനത്ത് സംഘടിപ്പിക്കുന്നത്. ആറുദിവസം നീളുന്ന രജിസ്ട്രേഷൻ ഡ്രൈവാണ് സംഘടിപ്പിക്കുന്നത്.

ക്ഷീര കർഷക സഹകരണ സംഘങ്ങളിലാണ് രജിസ്ട്രേഷൻ ഡ്രൈവ് നടപ്പാക്കുന്നത്. ക്ഷീര വികസന വകുപ്പിന്റെ ക്ഷീരശ്രീ പോർട്ടൽ മുഖാന്തരമാണ് രജിസ്റ്റർ ചെയ്യാൻ സാധിക്കുക. ഈ പോർട്ടിലിൽ ക്ഷീര കർഷകരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതോടെ സമഗ്ര ഡാറ്റാബേസ് തയ്യാറാക്കാൻ സാധിക്കും. രജിസ്ട്രേഷൻ ചെയ്യാൻ ക്ഷീര കർഷകരുടെ ഫോട്ടോ, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, റേഷൻ കാർഡ് നമ്പർ, ആധാർ കാർഡ് നമ്പർ എന്നിവയാണ് ആവശ്യമായ രേഖകൾ.

Also Read: ബോളിവുഡ് പ്രവേശനം: തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ

ക്ഷീര കർഷകർക്ക് അക്ഷയ കേന്ദ്രങ്ങൾ മുഖാന്തരം രജിസ്ട്രേഷൻ പ്രക്രിയകൾ അവിടെ വച്ച് തന്നെ പൂർത്തീകരിക്കാൻ സാധിക്കുന്ന തരത്തിലാണ് സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. അതേസമയം, ക്ഷീര സഹകരണ മേഖലയ്ക്ക് പുറത്തുള്ള സംഘങ്ങളിൽ പാലൊഴിക്കാത്ത കർഷകർക്കും ക്ഷീരശ്രീ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button