ErnakulamCinemaNattuvarthaMollywoodLatest NewsKeralaNewsEntertainmentMovie Gossips

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ‘ചതുരം ‘: രണ്ടാമത്തെ ടീസർ പുറത്ത്

കൊച്ചി: സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ‘ചതുരം ‘ എന്ന സിനിമയുടെ രണ്ടാമത്തെ ടീസർ പുറത്ത് വിട്ടു. സസ്പെൻസ് നിറച്ച് കൊണ്ട് സ്വാസികയും റോഷൻ മാത്യുവും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങൾ കോർത്തിണക്കിയാണ് അണിയറ പ്രവർത്തകർ ടീസർ അവതരിപ്പിച്ചിരിക്കുന്നത്.

മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. സിനിമയുടെ റിലീസ് തിയതി ഉടന്‍ പുറത്തുവിടും. ഓഗസ്റ്റിൽ തന്നെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് സിദ്ധാർഥ് നേരത്തെ അറിയിച്ചിരുന്നു.

ബിൽക്കിസ് ബാനോ കേസ്: ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച 11 പ്രതികളെയും വിട്ടയച്ചു

ചിത്രത്തിന്റേതായി നേരത്തെ റിലീസ് ചെയ്ത ടീസറും പോസ്റ്ററുകളും ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. 2019–ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്.

ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്‌സും യെല്ലോ ബോർഡ് പ്രൊഡക്‌ഷനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button