Latest NewsKeralaNews

കോണ്‍ഗ്രസ് ഒരു കാലഘട്ടത്തിലും സുന്നികള്‍ക്ക് പ്രയാസമുണ്ടാക്കുന്ന നടപടികള്‍ സ്വീകരിക്കില്ല: വി.ഡി സതീശന്‍

സ്വാതന്ത്ര്യദിനത്തിന്റെ സന്ദേശം ജനമനസ്സുകളില്‍ എത്തിക്കാനുള്ള ദൗത്യം ഏറ്റെടുക്കണം.

കോഴിക്കോട്: സുന്നികള്‍ക്ക് പൂർണ്ണ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോണ്‍ഗ്രസ് ഒരു കാലഘട്ടത്തിലും സുന്നികള്‍ക്ക് പ്രയാസമുണ്ടാക്കുന്ന നടപടികള്‍ സ്വീകരിക്കില്ലെന്നും സുന്നികള്‍ ഒരിക്കലും തങ്ങള്‍ക്ക് ശത്രുക്കളല്ലെന്നും അദ്ദേഹം പറഞ്ഞു. സുന്നികള്‍ തന്റെ ബന്ധുക്കളാണെന്ന് പൂര്‍ണ്ണമായും വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കാലിക്കറ്റ് ടവറില്‍ എസ്‌.വൈ.എസ് സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി.ഡി സതീശൻ.

Read Also: അക്രമിയുടെ കുത്തേറ്റ പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില ഗുരുതരം

‘ശ്രീരാം വെങ്കട്ടരാമനെ ആലപ്പുഴ ജില്ല കളക്ടറായി നിയമിച്ചതിനെ തുടര്‍ന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന കേരള മുസ്‌ലിം ജമാഅത്തുമായുള്ള സി.പി.ഐ.എം ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. വിഷമഘട്ടങ്ങളില്‍ കോണ്‍ഗ്രസിന്റെ എല്ലാ വിധ പിന്തുണയും സുന്നികള്‍ക്കുണ്ടാവും. പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അത്യധികം സന്തോഷമുണ്ട്. സ്വാതന്ത്ര്യദിനത്തിന്റെ സന്ദേശം ജനമനസ്സുകളില്‍ എത്തിക്കാനുള്ള ദൗത്യം ഏറ്റെടുക്കണം’- പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button