PathanamthittaLatest NewsKeralaNattuvarthaNews

17 വ​യ​സുകാരിയ്ക്ക് പീഡനം : പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി പിടിയിൽ

പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ ബി​മ​ൽ നാ​ഗ് ബെ​ൻ​ഷി (24) എ​ന്ന​യാ​ളാ​ണ് പ​ത്ത​നം​തി​ട്ട പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്

പ​ത്ത​നം​തി​ട്ട: ഓ​മ​ല്ലൂ​രി​ലെ ഇ​രു​മ്പ് ക​ട​യി​ൽ ജോ​ലി​ക്ക് നി​ന്ന അന്യസംസ്ഥാന തൊഴിലാളി പോക്സോക്കേസിൽ അറസ്റ്റിൽ. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ ബി​മ​ൽ നാ​ഗ് ബെ​ൻ​ഷി (24) എ​ന്ന​യാ​ളാ​ണ് പ​ത്ത​നം​തി​ട്ട പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

17 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്നും ത​ട്ടി​ക്കൊ​ണ്ടു പോ​യ​തി​ന് റാ​യ്ഗ​ഞ്ച് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. അ​വി​ടെ ശ​ക്തി​വാ​ഹ​ൻ എ​ന്ന സം​ഘ​ട​ന റാ​യ്ഗ​ഞ്ച് പൊ​ലീ​സി​ലും ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ക​മ്മി​ഷ​നി​ലും പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു കേ​സെ​ടു​ത്ത​ത്.

Read Also : ഇന്ത്യയുടെ പ്രതിരോധ വകുപ്പിന് പ്രത്യേക അധികാരവും അംഗീകാരവും നല്‍കി അമേരിക്ക

യു​വാ​വി​ന്‍റെ​യും പെ​ൺ​കു​ട്ടി​യു​ടെ​യും മൊ​ബൈ​ൽ ഫോ​ൺ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാണ് ഇവരെ കണ്ടെത്തിയത്. ഇവർ കാ​യം​കു​ള​ത്തു​ണ്ടെ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, ആ​ല​പ്പു​ഴ ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം നടത്തി ഓ​മ​ല്ലൂ​രി​ൽ നിന്ന് പെ​ൺ​കു​ട്ടി​യെ മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ യു​വാ​വ് ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന്, ഇ​യാ​ളു​ടെ താ​മ​സ​സ്ഥ​ല​ത്തെ ചെ​റി​യ മു​റി​യി​ൽ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​ക്കു​ നേ​രെ ഇ​യാ​ൾ ലൈം​ഗി​ക അ​തി​ക്ര​മം കാ​ട്ടി​യ​താ​യി വ്യ​ക്ത​മാ​യ​തോ​ടെ പ​ത്ത​നം​തി​ട്ട പൊ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. തുടർന്ന്, ഇ​ൻ​സ്പെ​ക്ട​ർ ജി​ബു ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button