IndiaNewsBusiness

വിറ്റഴിച്ചത് ലോകത്തിലെ പ്രമുഖ ബ്രാൻഡുകളുടെ വ്യാജ ഉൽപ്പന്നങ്ങൾ, ഈ വെബ്സൈറ്റ് പൂട്ടിക്കാൻ ഉത്തരവ്

വ്യാജ ഉൽപ്പന്നങ്ങൾ വിറ്റതോടെ ട്രേഡ്മാർക്ക് നിയമങ്ങൾ ലംഘിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്

ലോകത്തിലെ പ്രമുഖ ബ്രാൻഡുകളുടെ വ്യാജ ഉൽപ്പന്നങ്ങൾ വിറ്റഴിച്ച വെബ്സൈറ്റ് പൂട്ടിക്കാൻ ഉത്തരവ്. വ്യാജ ഉൽപ്പന്നങ്ങൾ വമ്പിച്ച വിലക്കിഴിവിലാണ് വിറ്റഴിച്ചത്. പ്രമുഖ ബ്രാൻഡുകളായ ന്യൂ ബാലൻസ്, അഡിഡാസ്, ലുയി വുട്ടൺ, നൈക്കി തുടങ്ങിയ കമ്പനികളുടെ ഉൽപ്പന്നങ്ങളാണ് പ്രധാനമായും വിറ്റത്.

www.myshoeshop.com എന്ന വെബ്സൈറ്റാണ് വ്യാജ ഉൽപ്പന്നങ്ങൾ വിറ്റതായി കണ്ടെത്തിയിട്ടുള്ളത്. ഈ വെബ്സൈറ്റുമായി ബന്ധപ്പെട്ട മൂന്ന് മൊബൈൽ നമ്പറുകളുടെ കെവൈസി വിവരങ്ങൾ പരിശോധിക്കാൻ ജസ്റ്റിസ് നവീൻ ചൗള ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, കോടതി ഉത്തരവിൽ ഈ വെബ്സൈറ്റിന്റെ ഇൻസ്റ്റഗ്രാം പേജ് സസ്പെൻഡ് ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്.

Also Read: നോര്‍ക്ക റൂട്ട്സ് പ്രവാസി സംരംഭക വായ്പകള്‍ വിതരണം ചെയ്തു

വ്യാജ ഉൽപ്പന്നങ്ങൾ വിറ്റതോടെ ട്രേഡ്മാർക്ക് നിയമങ്ങൾ ലംഘിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വെബ്സൈറ്റുമായി ബന്ധപ്പെട്ടവർ 30 ദിവസത്തിനകം വിശദീകരണം നൽകാനും ഇവ പരിശോധിച്ച ശേഷം നവംബർ 9 ന് കേസ് വീണ്ടും പരിഗണിക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button