Latest NewsNewsIndia

വ്യവസായങ്ങള്‍ക്കും കാര്‍ഷിക മേഖലയ്ക്കും കേന്ദ്ര സര്‍ക്കാരിന്റെ കൈത്താങ്ങ്

കാര്‍ഷിക വായ്പകള്‍ക്ക് പലിശയിളവ് നല്‍കാന്‍ കേന്ദ്ര തീരുമാനം

ന്യൂഡല്‍ഹി: അടിയന്തിര ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീം 5 ലക്ഷം കോടി ആയി വിപുലീകരിക്കാനുള്ള നിര്‍ദ്ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. കാര്‍ഷിക വായ്പകള്‍ക്ക് പലിശയിളവ് നല്‍കാനുള്ള തീരുമാനവും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. മൂന്ന് ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല വായ്പകള്‍ക്കാണ് ഇളവ് ലഭ്യമാകുക.

Read Also: കൺസ്യൂമർഫെഡ് : 150 കോടി മുതൽ മുടക്കിൽ പുതിയ പദ്ധതികൾ അവതരിപ്പിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. കാര്‍ഷിക വായ്പകള്‍ക്ക് പ്രതിവര്‍ഷം ഒന്നര ശതമാനം വരെ വായ്പ ഇളവ് നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷവും 2024-25 സാമ്പത്തിക വര്‍ഷവും ഈ ആനുകൂല്യം ലഭ്യമാകും.

വായ്പ ഇളവുകള്‍ക്കായി 34,864 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാര്‍ഷിക മേഖലയിലേക്ക് കൂടുതല്‍ വായ്പകള്‍ ലഭ്യമാക്കാനും ബാങ്കുകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും തീരുമാനം ഉപകരിക്കുമെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി. കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കുന്ന കര്‍ഷകര്‍ക്ക് 4 ശതമാനം പലിശ നിരക്കില്‍ തുടര്‍ന്നും വായ്പകള്‍ ലഭ്യമാക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button