Latest NewsIndia

വനിതാ ഹോസ്റ്റലിൽ പെൺകുട്ടികളോട് സുരക്ഷാജീവനക്കാരന്റെ ലൈംഗികാതിക്രമം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്, കനത്ത പ്രതിഷേധം

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് വനിതാ ഹോസ്റ്റലിൽ സുരക്ഷാജീവനക്കാരന്റെ ലൈംഗികാതിക്രമം. ഹോസ്റ്റലിലെ സുരക്ഷാജീവനക്കാരനാണ് പെണ്‍കുട്ടികളെ ഉപദ്രവിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ കൂട്ടത്തോടെ നടന്നുപോകുന്നതും തൊട്ടു പിന്നാലെ ഇവര്‍ ഭയന്ന് തിരിച്ചോടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

ഇതിനു പിന്നാലെയാണ് ഒരു പെണ്‍കുട്ടിയെ സുരക്ഷാജീവനക്കാരന്‍ കയറിപ്പിടിക്കുന്നത്. പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. ഹോസ്റ്റലില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സെന്‍ട്രല്‍ ഡി.സി.പി. ശ്വേത ചൗഹാന്‍ അറിയിച്ചു. പരാതിക്കാരി മൊഴി നല്‍കാത്തതിനാല്‍ നിയമോപദേശം തേടിയെന്നും തുടര്‍ന്നാണ് വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് സ്വമേധയാ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതെന്നും ഡി.സി.പി. വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഡല്‍ഹി വനിതാ കമ്മീഷനും പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button