ThrissurLatest NewsKeralaNattuvarthaNews

വനിതാഡോക്ടറുടെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു : പ്രതി അറസ്റ്റിൽ

അയ്യന്തോള്‍ കാര്‍ത്യായനീക്ഷേത്രത്തിനടുത്ത് താമസിക്കുന്ന മരത്താക്കര പൊന്തെക്കന്‍ വീട്ടില്‍ ആഷിക് (27) ആണ് പൊലീസ് പിടിയിലായത്

തൃശ്ശൂര്‍: വാഹനത്തിന് വഴികൊടുക്കാത്തതിന്റെ വിരോധത്തില്‍ വനിതാഡോക്ടറുടെ കാര്‍ തടഞ്ഞുനിര്‍ത്തി വസ്ത്രങ്ങളില്‍ പിടിച്ചുവലിച്ച്‌ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍. അയ്യന്തോള്‍ കാര്‍ത്യായനീക്ഷേത്രത്തിനടുത്ത് താമസിക്കുന്ന മരത്താക്കര പൊന്തെക്കന്‍ വീട്ടില്‍ ആഷിക് (27) ആണ് പൊലീസ് പിടിയിലായത്.

Read Also : ഫ്‌ളാറ്റില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം, പ്രതി പിടിയിലായത് കാസര്‍ഗോഡ് നിന്ന്

തിങ്കളാഴ്ച 2.45-ന് അയ്യന്തോള്‍ ഉദയനഗറിലായിരുന്നു സംഭവം. സ്‌കൂട്ടര്‍ യാത്രക്കാരനായ പ്രതി ഡോക്ടറെ ആക്രമിച്ചു. മുഖത്തും കൈയിലും കൈ ചുരുട്ടി ഇടിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

വെസ്റ്റ് എസ്.എച്ച്‌.ഒ. ടി.പി. ഫര്‍ഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button