Latest NewsNewsBusiness

ഒരു കോടിയിലേറെ സമ്മാനങ്ങളുമായി ഡാറ്റ സ്മാർട്ട് ഫെസ്റ്റ് ഓണം- 2022

ഡാറ്റ കേരളയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഇത്തവണ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്

ഇത്തവണ ഗംഭീര ഓഫറുകളുമായി ഓണത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് ഡീലേഴ്സ് അസോസിയേഷൻ ഓഫ് ടിവി ആൻഡ് അപ്ലയൻസസ് (ഡാറ്റ). ഓണാഘോഷത്തിന്റെ ഭാഗമായി ഒരുകോടിലേറെ രൂപയുടെ ഗൃഹോപകരണങ്ങളാണ് ഡാറ്റ സ്മാർട്ട് ഫെസ്റ്റ് ഓണം- 2022 ന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് നൽകുന്നത്. ഡിസംബർ 31 വരെയാണ് സമ്മാന പദ്ധതിയിലെ ആനുകൂല്യങ്ങൾ ലഭിക്കുക.

ഡാറ്റ കേരളയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഇത്തവണ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. നറുക്കെടുപ്പിലൂടെ വിജയിക്കുന്ന ഭാഗ്യശാലികൾക്ക് കാറും ബൈക്കും സമ്മാനമായി നൽകുന്നുണ്ട്. അസോസിയേഷനിൽ അംഗമായ 1,400 ഓളം ഗൃഹോപകരണ വിതരണക്കാർ ഫെസ്റ്റിന്റെ ഭാഗമാകുന്നുണ്ട്.

Also Read: ഇന്ത്യയ്ക്ക് യുഎസിന്റെ സവിശേഷമായ അംഗീകാരം

സമ്മാന പദ്ധതികൾക്ക് പുറമേ, ഉൽപ്പന്നങ്ങൾക്ക് എക്സ്റ്റൻഡഡ് വാറന്റി, കമ്പനി ഓഫറുകൾ, ഡിസ്കൗണ്ട് ആനുകൂല്യങ്ങൾ എന്നിവയും ലഭ്യമാണ്. ബോബി ചെമ്മണൂറാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button