NewsBusiness

ഗോദ്റേജ്: ‘ലക്കി ലക്ഷപ്രഭു’ ഓഫറുകൾ പ്രഖ്യാപിച്ചു, ഇനി ഒരു ലക്ഷം രൂപ വരെ ക്യാഷ് പ്രൈസ് നേടാം

ഉപകരണങ്ങൾ വാങ്ങുമ്പോൾ ഡൗൺ പേയ്മെന്റ് ഇല്ലാത്തതും, ലളിതമായ ഇഎംഐ ഉള്ള ആകർഷകമായ ഫിനാൻസ് സ്കീമുകളും ഗോദ്റേജ് അവതരിപ്പിക്കുന്നുണ്ട്

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ കമ്പനിയായ ഗോദ്റേജ്. ഓണത്തോടനുബന്ധിച്ച് വ്യത്യസ്തവും ആകർഷകവുമായ ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. ഗോദ്റേജ് പുതുതായി അവതരിപ്പിച്ച ‘ലക്കി ലക്ഷപ്രഭു’ ഓഫറിലൂടെ ദിവസവും ഒരു ലക്ഷം രൂപ വരെയാണ് ക്യാഷ് പ്രൈസുകൾ നൽകുന്നത്. ഓഗസ്റ്റ് ഒന്നു മുതൽ ആരംഭിക്കുന്ന ഈ ഓഫർ സെപ്തംബർ 10 വരെയാണ് ലഭ്യമാകുക.

ഉപകരണങ്ങൾ വാങ്ങുമ്പോൾ ഡൗൺ പേയ്മെന്റ് ഇല്ലാത്തതും, ലളിതമായ ഇഎംഐ ഉള്ള ആകർഷകമായ ഫിനാൻസ് സ്കീമുകളും ഗോദ്റേജ് അവതരിപ്പിക്കുന്നുണ്ട്. കൂടാതെ, പുതിയ ശ്രേണിയിലുള്ള സൈഡ്-ബൈ-സൈഡ് റഫ്രിജറേറ്റർ, ജെംഷീൽഡ് സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ടോപ് ലോഡ് വാഷിംഗ് മെഷീൻ, ഗ്ലാസ് ഡോർ ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്റർ എന്നിവയും വിപണിയിലെത്തിയിട്ടുണ്ട്.

Also Read: സംസ്ഥാനത്തെ മിശ്രവിവാഹിതര്‍ക്ക് സഹായ ധനം അനുവദിച്ച് പിണറായി സര്‍ക്കാര്‍

കോവിഡ് പ്രതിസന്ധിക്ക് മുൻപ് 150 കോടി രൂപയായിരുന്നു ഓണ വിൽപ്പന. എന്നാൽ, കോവിഡ് പ്രതിസന്ധി കാലയളവിൽ ഇത് 120 കോടി രൂപയായി ചുരുങ്ങി. ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ മാറിയതും വിപണി കരകയറുകയും ചെയ്തതിനാൽ, ഓണത്തിന് 175 കോടി രൂപയുടെ വിൽപ്പനയാണ് കമ്പനി ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button