Latest NewsNewsBusiness

വിലക്കുറവിന്റെ കാർണിവലുമായി മൈജി, ഉൽപ്പന്നങ്ങൾ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം

മൈജി ഫ്യൂച്ചർ സ്റ്റോറിന് പുറത്ത് പ്രത്യേകം സജ്ജീകരിച്ച സ്പെഷ്യൽ പവലിയനിലാണ് ഇത്തവണ സെയിൽ നടക്കുന്നത്

ഉപഭോക്താക്കൾക്ക് ഓഫർ പെരുമഴയുമായി എത്തിയിരിക്കുകയാണ് മൈജി. ഇത്തവണ മൈജി ഫ്യൂച്ചർ സ്റ്റോറുകളിൽ നിന്നും ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോണുകൾ തുടങ്ങിയവ വാങ്ങുന്നവർക്ക് വമ്പിച്ച വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിലക്കുറവിന്റെ കാർണിവൽ ജനുവരി 20 മുതൽ ആരംഭിച്ച് 22- ന് അവസാനിക്കുന്നതാണ്. കോംബോ ഓഫറിൽ വാങ്ങുന്നവർക്ക് 75 ശതമാനം വരെ വിലക്കുറവ് വാഗ്ദാനം ചെയ്യുന്നുണ്ട്.

മൈജി ഫ്യൂച്ചർ സ്റ്റോറിന് പുറത്ത് പ്രത്യേകം സജ്ജീകരിച്ച സ്പെഷ്യൽ പവലിയനിലാണ് ഇത്തവണ സെയിൽ നടക്കുന്നത്. ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ നിരവധി തരത്തിലുള്ള സമ്മാനങ്ങളും ഉപയോക്താക്കളെ കാത്തിരിക്കുന്നുണ്ട്. മികച്ച ബ്രാൻഡുകളുടെ വിശാല ശേഖരം തന്നെയാണ് ഒരുക്കിയിട്ടുള്ളത്. ഉൽപ്പന്നങ്ങൾക്ക് ബ്രാൻഡ് വാറന്റി, അഡീഷണൽ വാറന്റി, പ്രൊട്ടക്ഷൻ പ്ലാനുകൾ, എക്സ്ചേഞ്ച് ഓഫർ, ലോയൽറ്റി പ്രോഗ്രാം എന്നിവയും ലഭ്യമാണ്.

Also Read: പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

ഓഫർ വിലയിൽ 6.5 കിലോയുടെ സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ, സിംഗിൾ ഡോർ റഫ്രിജറേറ്റർ, 32 ഇഞ്ച് എൽഇഡി ടിവി എന്നിവയുടെ കോംബോ 21,212 രൂപയ്ക്ക് നേടാൻ സാധിക്കുന്നതാണ്. ഒരു 10 ത്രീ സ്റ്റാർ ഇൻവെർട്ടർ എസിക്കൊപ്പം 3,000 രൂപയുടെ സമ്മാനങ്ങളും ഉണ്ട്. 22,990 രൂപ മുതലാണ് ലാപ്ടോപ്പുകളുടെ വില ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button