Latest NewsNewsBusiness

ക്രിസ്മസ് സീസൺ ഗംഭീരമാക്കാനൊരുങ്ങി മൈജി, ഓഫറുകൾ ആരംഭിച്ചു

കിച്ചൺ അപ്ലൈയൻസുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഓഫർ മികച്ച അവസരമാണ്

ക്രിസ്മസ് സീസണിനെ വരവേൽക്കാനൊരുങ്ങി മൈജി. ഇത്തവണ മൈജി സീക്രട്ട് സാന്താ ഫെസ്റ്റിനാണ് തുടക്കമിട്ടിരിക്കുന്നത്. ഇതോടെ, മൈജി ഫ്യൂച്ചർ സ്റ്റോറുകളിൽ നിന്നും ഗംഭീര ഓഫറുകളിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഇയർ എൻഡ് മെഗാ സെയിൽ വഴിയും ഉൽപ്പന്നങ്ങൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ലാപ്ടോപ്പ്, ടിവി, റഫ്രിജറേറ്റർ, സ്മാർട്ട്ഫോണുകൾ തുടങ്ങിയ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക് പ്രത്യേകം ഡിസ്കൗണ്ട് കൂപ്പണുകളും നേടാൻ സാധിക്കും. ഓരോ 10,000 രൂപയുടെയും മൊബൈൽ ഫോൺ പർച്ചേസ് ചെയ്യുമ്പോൾ 1,200 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണാണ് ലഭിക്കുന്നത്. കൂടാതെ, എക്സ്ചേഞ്ച് ഓഫറിലൂടെ പഴയ ലാപ്ടോപ്പ് നൽകി, ഓഫർ വിലയിൽ പുതിയ ലാപ്ടോപ്പുകൾ വാങ്ങാൻ സാധിക്കും. കിച്ചൺ അപ്ലൈയൻസുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഓഫർ മികച്ച അവസരമാണ്.

Also Read: ആക്സിസ് മ്യൂച്വൽ ഫണ്ട്: പുതിയ ഫണ്ട് ഓഫർ ഡിസംബർ 21 വരെ നടക്കും

കേരളത്തിലുടനീളം പ്രവർത്തിക്കുന്ന നൂറിൽ പരം മൈജി/ മൈജി ഫ്യൂച്ചർ സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് ഓഫർ വിലയിൽ ഉപഭോക്താക്കൾക്ക് ഉൽപ്പന്നം വാങ്ങാം. ടെലിവിഷൻ, എസി, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, മൊബൈൽ ഫോൺ, ലാപ്ടോപ്പ്, മ്യൂസിക് സിസ്റ്റം, സ്മാർട്ട് വാച്ച് മറ്റ് ഡിജിറ്റൽ ആക്സസറീസ്, മിക്സർ ഗ്രൈൻഡർ, മൈക്രോവേവ്, ഇൻഡക്ഷൻ കുക്കർ എന്നിവ ഉൾപ്പെടുന്ന കംപ്ലീറ്റ് റേഞ്ചും വൈഡ് കളക്ഷനുകളും മൈജി ഫ്യൂച്ചർ സ്റ്റോറുകളിൽ ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button