Latest NewsNewsBusiness

വേൾഡ് കപ്പ് ആഘോഷമാക്കാൻ മൈജി, 100 ദിന മെഗാസെയിൽ ആരംഭിച്ചു

മെഗാസെയിലിനോടൊപ്പം വേൾഡ് കപ്പ് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്

ലോകമെമ്പാടും വേൾഡ് കപ്പ് മത്സരങ്ങൾക്കായി കാത്തിരിക്കുന്ന വേളയിൽ ഉപഭോക്താക്കൾക്ക് ഓഫർ പെരുമഴയുമായി എത്തിയിരിക്കുകയാണ് മൈജി. 17-ാം വാർഷികം ആഘോഷിക്കുന്ന മൈജി, മെഗാസെയിലിനോടൊപ്പം വേൾഡ് കപ്പ് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 100 ദിവസം നീണ്ടുനിൽക്കുന്നതാണ് മെഗാസെയിൽ. ഉപഭോക്താക്കൾക്ക് ആവശ്യമായ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വമ്പിച്ച വിലക്കിഴിവിൽ മെഗാസെയിലിലൂടെ വാങ്ങാൻ സാധിക്കും.

മികച്ച ക്യാഷ് ബാക്ക് ഓഫറുകൾ, മൈജി സൂപ്പർ ഇഎംഐ, ഉറപ്പായ സമ്മാനങ്ങൾ എന്നിവയാണ് മൈജി, മൈജി ഫ്യൂച്ചർ സ്റ്റോറുകൾ എന്നിവിടങ്ങളിൽ ഒരുക്കിയിട്ടുള്ളത്. ബഡ്ജറ്റിൽ ഒതുങ്ങുന്ന നിരവധി കമ്പനികളുടെ സ്മാർട്ട്ഫോണുകൾ ഓഫർ വിലയിൽ വാങ്ങാൻ സാധിക്കും.

Also Read:  ആളുകള്‍ ഇപ്പോള്‍ സൗത്ത് സിനിമകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു: മാറ്റത്തിന് പിന്നില്‍ രാജമൗലിയെന്ന് യാഷ്

മൈജി ഫ്യൂച്ചർ സ്റ്റോറുകളിൽ ടിവി, എസി, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, കിച്ചൻ അപ്ലയൻസസ്, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പ്, മ്യൂസിക് സിസ്റ്റം എന്നിവയുടെ വലിയ നിരകൾ തന്നെ ഒരുക്കിയിട്ടുണ്ട്. കൂടാതെ, മുൻകൂർ പണം അടയ്ക്കാതെ ഉപഭോക്താക്കൾക്ക് പലിശരഹിത വായ്പയോടെ ഗൃഹോപകരണങ്ങൾ സൂപ്പർ ഇഎംഐ സ്കീമിലൂടെ സ്വന്തമാക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button