Latest NewsNewsBusiness

മൈജി: കില്ലർ സെയിൽ അവസാനിക്കാൻ ഇനി രണ്ട് ദിവസം മാത്രം, ഉപകരണങ്ങൾക്ക് 70 ശതമാനം വരെ വിലക്കുറവ്

വാഷിംഗ് മെഷീനുകൾ 6,666 രൂപ മുതലും, എസികൾ 23,999 രൂപ മുതലും, റഫ്രിജറേറ്ററുകൾ 10,888 രൂപ മുതലും ലഭ്യമാണ്

ഉപഭോക്താക്കൾക്ക് മൈജിയിൽ നിന്നും വമ്പിച്ച വിലക്കിഴിവിൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ രണ്ട് ദിവസം കൂടി അവസരം. ഇന്നും നാളെയുമാണ് കില്ലർ സെയിൽ നടക്കുന്നത്. മൈജി, മൈജി ഫ്യൂച്ചർ സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ഡിജിറ്റൽ ആക്സസറികൾ എന്നിവ 70 ശതമാനം വിലക്കുറവിൽ സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ഇതിനോടൊപ്പം തന്നെ, ന്യൂയർ എക്സ്ചേഞ്ച് ഓഫറിലൂടെ മൊബൈൽ ഫോൺ, ടാബ്‌ലറ്റ് എന്നിവയ്ക്ക് 7,000 രൂപ വരെ മൈജി എക്സ്ക്ലൂസീവ് എക്സ്ചേഞ്ച് ബോണസും ലഭിക്കുന്നതാണ്.

മൊബൈൽ ഫോണുകൾക്ക് ആകർഷകമായ ഓഫറിനോടൊപ്പം, പൂജ്യം ശതമാനം ഡൗൺപേയ്മെന്റ് സ്കീമുകളും അവതരിപ്പിച്ചിട്ടുണ്ട്. വാഷിംഗ് മെഷീനുകൾ 6,666 രൂപ മുതലും, എസികൾ 23,999 രൂപ മുതലും, റഫ്രിജറേറ്ററുകൾ 10,888 രൂപ മുതലും ലഭ്യമാണ്. കൂടാതെ, തിരഞ്ഞെടുത്ത റഫ്രിജറേറ്റുകൾക്കൊപ്പം 3 ജാർ മിക്സറും, മിനി റഫ്രിജറേറ്ററും സൗജന്യമായി സ്വന്തമാക്കാനുള്ള അവസരമുണ്ട്.

Also Read: പ്രമേഹരോഗികൾക്കും രക്ത സമ്മർദ്ദമുള്ളവർക്കും ബ്രേക്ക്ഫാസ്റ്റിന് ഹെൽത്തിയും രുചികരവുമായ പ്രഭാത ഭക്ഷണം

shortlink

Related Articles

Post Your Comments

Related Articles


Back to top button