Latest NewsNewsBusiness

മൈജി ഫ്യൂച്ചർ സ്റ്റോർ: ഇരിങ്ങാലക്കുടയിലെ ഷോറൂം ഉദ്ഘാടനം ഡിസംബർ മൂന്നിന്

ഉദ്ഘാടന ദിവസം ഉപഭോക്താക്കൾക്കായി മികച്ച ഓഫറുകളാണ് മൈജി ഫ്യൂച്ചർ സ്റ്റോർ ഒരുക്കിയിരിക്കുന്നത്

ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ വിപണന രംഗത്തെ പ്രമുഖ സ്ഥാപനമായ മൈജി ഫ്യൂച്ചർ സ്റ്റോർ ഇരിങ്ങാലക്കുടയിലും പ്രവർത്തനമാരംഭിക്കുന്നു. ഇരിങ്ങാലക്കുടയിലെ മൈജി ഫ്യൂച്ചർ സ്റ്റോറിന്റെ ഉദ്ഘാടനം ഡിസംബർ 3ന് രാവിലെ 10.30 മണിക്ക് ചലച്ചിത്രതാരം ഹണിറോസ് നിർവഹിക്കും. ഇരിഞ്ഞാലക്കുടയ്ക്ക് പുറമേ, മാഹിയിലും മൈജി ഫ്യൂച്ചർ സ്റ്റോർ ആരംഭിക്കുന്നുണ്ട്. ഡിസംബർ മൂന്നിന് രാവിലെ 10.30 ന് പുതുച്ചേരി എംഎൽഎ രമേശ് പറമ്പത്താണ് ഉദ്ഘാടനം നിർവഹിക്കുക.

ഉദ്ഘാടന ദിവസം ഉപഭോക്താക്കൾക്കായി മികച്ച ഓഫറുകളാണ് മൈജി ഫ്യൂച്ചർ സ്റ്റോർ ഒരുക്കിയിരിക്കുന്നത്. ഇരിങ്ങാലക്കുട ഷോറൂമിൽ ഹോം അപ്ലയൻസസ്, കിച്ചൻ അപ്ലയൻസസ്, ഡിജിറ്റൽ ഇലക്ട്രോണിക്സ് എന്നിവയുടെ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. അതേസമയം, ടിവി, എസി, മൊബൈൽ ഫോൺ, ലാപ്ടോപ്പ്, മ്യൂസിക് സിസ്റ്റം, സ്മാർട്ട് വാച്ച് മറ്റ് ഡിജിറ്റൽ ആക്സസറീസ് തുടങ്ങിയവയുടെ വിശാല ശേഖരമാണ് മാഹിയിൽ ഒരുക്കിയിട്ടുള്ളത്.

Also Read: ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തിയ മലപ്പുറം സ്വദേശിനിയെ കാമുകൻ കൊലപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button