Latest NewsNewsTechnology

ദീപാവലി ഓഫറിൽ ഈ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ അവസരം, കൂടുതൽ വിവരങ്ങൾ അറിയാം

6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേ ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റുകളിൽ ദീപാവലി ഓഫറുകൾ തുടരുന്നു. നിരവധി ഫീച്ചറുകൾ അടങ്ങിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനുമായാണ് ഇത്തരം ഷോപ്പിംഗ് വെബ്സൈറ്റുകൾ എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ വിവോ എക്സ്80 സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ഈ സ്മാർട്ട്ഫോണുകളുടെ വിലയും സവിശേഷതയും അറിയാം.

6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേ ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് ഹൈ റിഫ്രഷ് റേറ്റ് ലഭ്യമാണ്. മീഡിയടെക് ഹീലിയോ 9000 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 4,500 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്.

Also Read: ‘കോളേജ് കുട്ടികളെപ്പോലെ ഐ ലവ് യൂ എന്നൊക്കെ മെസേജ് അയക്കും, ബാലിശ സ്വഭാവക്കാരൻ’: ശ്രീരാമകൃഷ്ണനെതിരെ സ്വപ്ന

പ്രധാനമായും രണ്ട് സ്റ്റോറേജ് വേരിയന്റിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് സ്റ്റോറേജ് വേരിയന്റുകൾ. 50 മെഗാപിക്സൽ, 12 മെഗാപിക്സൽ, 12 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 54,999 രൂപ മുതലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button