Latest NewsNewsBusiness

ഫെസ്റ്റിവൽ ഓഫ് ഇലക്ട്രോണിക് സെയിൽ: ദസറ സീസണിൽ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് റിലയൻസ്

സ്മാർട്ട്ഫോൺ, സ്മാർട്ട് വാച്ച്, ലാപ്ടോപ്പ്, ഇയർഫോണുകൾ തുടങ്ങിയവയാണ് ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്നത്

ദസറ സീസണിൽ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് റിലയൻസ് ഡിജിറ്റൽ. ഉത്സവ കാലത്ത് അവതരിപ്പിച്ച ഫെസ്റ്റിവൽ ഓഫ് ഇലക്ട്രോണിക് സെയിലിലൂടെ ഓഫർ വിലയിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് റിലയൻസ് ഡിജിറ്റൽ ഒരുക്കുന്നത്. ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് ആകർഷണീയമായ വിലക്കിഴിവുകളാണ് ഒരുക്കിയിട്ടുള്ളത്. റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ, മൈ ജിയോ സ്റ്റോറുകൾ എന്നിവയിലൂടെ നേരിട്ട് തിരഞ്ഞെടുക്കാനും, reliancedigital.in മുഖാന്തരം ഓൺലൈനായി ഷോപ്പ് ചെയ്യാനും അവസരമുണ്ട്. ഓഫറുകളെ കുറിച്ച് കൂടുതൽ അറിയാം.

സ്മാർട്ട്ഫോൺ, സ്മാർട്ട് വാച്ച്, ലാപ്ടോപ്പ്, ഇയർഫോണുകൾ തുടങ്ങിയവയാണ് ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്നത്. ക്യാഷ്ബാക്ക് ഉൾപ്പെടെ വെറും 17,100 രൂപയ്ക്ക് ആപ്പിൾ വാച്ച് ലഭ്യമാണ്. 6,490 രൂപയ്ക്ക് ആരംഭിക്കുന്ന സാംസംഗ് വാച്ച്, 1,599 രൂപയിൽ ആരംഭിക്കുന്ന സ്മാർട്ട് വാച്ച് എന്നിവയുടെ പ്രത്യേക ശ്രേണി തന്നെ ഒരുക്കിയിട്ടുണ്ട്.

Also Read: മാർത്തയായി കനി കുസൃതി: ‘വിചിത്രം’ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഇത്തവണ ലാപ്ടോപ്പുകൾക്കാണ് കൂടുതൽ വിലക്കിഴവ് ഒരുക്കിയിട്ടുള്ളത്. എല്ലാ ഗെയിമിംഗ് ലാപ്ടോപ്പുകൾക്കൊപ്പം 4,999 രൂപ വിലമതിക്കുന്ന ഗെയിമിംഗ് മൗസ്, ഹെഡ്ഫോണുകൾ, മാറ്റ് ബണ്ടിൽ എന്നിവ സൗജന്യമായി ലഭിക്കും. അതിശയിപ്പിക്കുന്ന ക്യാഷ് ബാക്ക് ഓഫറാണ് ഓരോ ഉത്പന്നങ്ങൾക്കും നൽകിയിരിക്കുന്നത്. കൂടാതെ, പ്രമുഖ ബാങ്കുകളിൽ നിന്നുള്ള വായ്പ ഓപ്ഷൻ, ഇഎംഐ എന്നിവയും ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button