Latest NewsNewsBusiness

ഓണം ഓഫറുകളുമായി റിലയൻസ് ഡിജിറ്റൽ, സെപ്റ്റംബർ 3 വരെ ഉൽപ്പന്നങ്ങൾ ആകർഷകമായ വിലയിൽ സ്വന്തമാക്കാം

ഇത്തവണ ടിവികൾക്കാണ് അത്യാകർഷകമായ ഓഫറുകൾ ഒരുക്കിയിരിക്കുന്നത്

ഓണത്തോടനുബന്ധിച്ച് ഉൽപ്പന്നങ്ങൾക്ക് ഗംഭീര ഓഫറുകൾ ഒരുക്കിയിരിക്കുകയാണ് റിലയൻസ് ഡിജിറ്റൽ. ഉപഭോക്താക്കൾക്ക് ആകർഷകമായ വിലയിൽ ഇലക്ട്രോണിക്സ്, ഗാഡ്ജറ്റുകൾ എന്നിവ സ്വന്തമാക്കാനാകും. റിലയൻസ് ഡിജിറ്റൽ ഷോറൂമുകളിൽ സെപ്റ്റംബർ 3 വരെയാണ് ഓണം ഓഫറുകൾ ലഭിക്കുക. ഓരോ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങളോ, സ്വർണനാണയങ്ങളോ നേടാൻ സാധിക്കും.

ഫെഡറൽ ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കുന്നതാണ്. കൂടാതെ, ഉൽപ്പന്നങ്ങളുടെ മേൽ 60 ശതമാനം വരെ ഡിസ്കൗണ്ടും ലഭിക്കും. ഇത്തവണ ടിവികൾക്കാണ് അത്യാകർഷകമായ ഓഫറുകൾ ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുത്ത സാംസംഗ് നിയോ ക്യു.എൽ.ഇ.ഡി മോഡലുകൾക്കൊപ്പം, കോംപ്ലിമെന്ററി സൗണ്ട് ബാർ ലഭ്യമാണ്. ഓപ്പോ റെനോ 10 സീരീസ് വാങ്ങുമ്പോൾ 499 രൂപയ്ക്ക് ബ്ലൂടൂത്ത് ഇയർഫോൺ ലഭിക്കുന്നതാണ്. ഉപഭോക്താക്കൾക്ക് റിലയൻസ് ഡിജിറ്റൽ സ്റ്റോർ, മൈ ജിയോ സ്റ്റോർ സന്ദർശിച്ചോ, റിലയൻസ് ഡിജിറ്റൽ ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരമോ ഉൽപ്പന്നങ്ങൾ പർച്ചേസ് ചെയ്യാവുന്നതാണ്.

Also Read: ചന്ദ്രനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം: കേന്ദ്രത്തോട് ഹിന്ദു മഹാസഭാ നേതാവ് സ്വാമി ചക്രപാണി

shortlink

Related Articles

Post Your Comments

Related Articles


Back to top button