Latest NewsNewsBusiness

ഓഫർ വിലയിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാം! റിലയൻസ് ഡിജിറ്റൽ ഇന്ത്യ സെയിലിന് ഇന്ന് കൊടിയേറും

ഓൺലൈൻ ഷോപ്പിംഗ് ഇഷ്ടപ്പെടുന്നവർക്ക് www.reliancedigital.in എന്ന വെബ്സൈറ്റ് മുഖാന്തരം പർച്ചേസ് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്

ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരുന്ന റിലയൻസ് ഡിജിറ്റലിന്റെ ഡിജിറ്റൽ ഇന്ത്യ സെയിലിന് ഇന്ന് കൊടിയേറും. സെയിലിന്റെ ആദ്യ ഘട്ടമാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്. പ്രമുഖ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് പരമാവധി 10,000 രൂപ കിഴിവ് ലഭിക്കുന്നതാണ്. കൂടാതെ, വ്യവസ്ഥകൾ അനുസരിച്ചുള്ള വിലയും, ഗ്യാരണ്ടിയും ഉൾപ്പെടെ നിരവധി ഓഫറുകളും ലഭ്യമാക്കുന്നുണ്ട്. ഉൽപ്പന്നങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിൽ നിന്നോ, മൈ ജിയോ സ്റ്റോറുകളിൽ നിന്നോ ഓഫറുകൾ നേടാം.

ഓൺലൈൻ ഷോപ്പിംഗ് ഇഷ്ടപ്പെടുന്നവർക്ക് www.reliancedigital.in എന്ന വെബ്സൈറ്റ് മുഖാന്തരം പർച്ചേസ് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. എളുപ്പത്തിലുള്ള ഫിനാൻസിംഗ്, ഇഎംഐ ഓപ്‌ഷനുകളും ലഭ്യമാണ്. വേഗത്തിലുള്ള ഡെലിവറിയും, ഇൻസ്റ്റലേഷനും ലഭിക്കുമെന്നതാണ് പ്രധാന പ്രത്യേകത. ഉപഭോക്താക്കൾക്ക് പുതുതായി ലോഞ്ച് ചെയ്ത മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ടിവി, വാഷിംഗ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ എന്നിവ അത്യാകർഷകമായ വിലയിൽ വാങ്ങാൻ കഴിയുന്നതാണ്. ജൂലൈ 16 വരെയാണ് ഡിജിറ്റൽ ഇന്ത്യ സെയിൽ നടക്കുന്നത്.

Also Read: ബെം​ഗ്ലൂരുവിൽ മലയാളി വിദ്യാർത്ഥിയുടെ ആ​ത്മ​ഹ​ത്യയ്ക്ക് പിന്നിൽ ചൈനീസ് വായ്പാ ആപ്പിന്റെ ഏജന്റുമാർ – പിതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button