Latest NewsNewsBusiness

ദീപാവലി സെയിലുമായി റിലയൻസ് ഡിജിറ്റൽ, ഓഫറുകൾ അറിയാം

ലളിതമായ ഇഎംഐ വ്യവസ്ഥകളിലൂടെ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാനും അവസരമുണ്ട്

ദീപാവലിയോട് അനുബന്ധിച്ച് ഉപഭോക്താക്കൾക്ക് കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് റിലയൻസ് ഡിജിറ്റൽ. ഫെസ്റ്റിവൽ സെയിലിന്റെ ഭാഗമായി, തൽസമയ ഫെസ്റ്റിവൽ ഓഫ് ഇലക്ട്രോണിക്സ് വിൽപ്പനയാണ് സംഘടിപ്പിക്കുന്നത്. ഓരോ ഉൽപ്പന്നം വാങ്ങുമ്പോഴും പ്രത്യേക വിലക്കിഴിവും ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറും വാഗ്ദാനം ചെയ്യുന്നുണ്ട്. ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ചെയ്യുന്ന പർച്ചേസുകൾക്ക് 10 ശതമാനമാണ് ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

ലളിതമായ ഇഎംഐ വ്യവസ്ഥകളിലൂടെ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാനും അവസരമുണ്ട്. ഇൻസ്റ്റ ഡെലിവറി ഓപ്ഷൻ, അടുത്ത തവണത്തെ പർച്ചേസിനായി 10 ശതമാനം ഡിസ്കൗണ്ട് വൗച്ചർ എന്നിവയും ലഭ്യമാണ്. മറ്റു ഓഫറുകൾക്ക് പുറമേ, ഐഫോണുകൾക്ക് പ്രത്യേക കഴിവുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഐഫോൺ 12 ന്റെ വില 29,900 രൂപമുതലാണ് ആരംഭിക്കുന്നത്. സ്മാർട്ട് വാച്ചുകൾ 999 രൂപയ്ക്ക് വാങ്ങാനുള്ള അവസരവും ലഭ്യമാണ്. എൽഇഡി ടിവി, റഫ്രിജറേറ്റർ, ടാബ്‌ലറ്റ് തുടങ്ങിയ ഉപകരണങ്ങൾ ഓഫർ വിലയിൽ വാങ്ങാൻ സാധിക്കും. റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ, മൈ ജിയോ സ്റ്റോറുകൾ, റിലയൻസ് ഡിജിറ്റലിന്റെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ മുഖാന്തരം പർച്ചേസ് ചെയ്യാം.

Also Read: അൽസിമേഴ്‌സിനെ അകറ്റി ഓർമ്മശക്തി കൂട്ടാൻ ശീലമാക്കാം ഈ ഭക്ഷണരീതികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button