KeralaNewsBusiness

ഗോപു നന്തിലത്ത് ജി-മാർട്ട്: ‘പഞ്ച് പഞ്ച്’ ഓഫറിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ അവസരം

സാംസംഗ്, എൽജി, സോണി തുടങ്ങിയ ബ്രാൻഡുകൾ അവരുടെ ഉൽപ്പന്നങ്ങൾക്ക് പ്രത്യേക വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്

ഉപഭോക്താക്കൾക്കായി പുതിയ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഗോപു നന്തിലത്ത് ജി-മാർട്ട്. ഇത്തവണ ‘പഞ്ച് പഞ്ച്’ ഓഫറിലൂടെ കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള അവസരമാണ് പ്രമുഖ ഡിജിറ്റൽ, ഇലക്ട്രോണിക്സ്, ഹോം അപ്ലൈൻസ് ഗ്രൂപ്പായ ഗോപു നന്ദിലത്ത് ജി- മാർട്ട് ഒരുക്കിയിട്ടുള്ളത്. ‘പഞ്ച് പഞ്ച്’ ഓഫറിലൂടെ ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് വിലക്കുറവിന് പുറമേ, ആകർഷകമായ സമ്മാനങ്ങളും കാത്തിരിക്കുന്നുണ്ട്.

പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് പർച്ചേസ് ചെയ്യാനുള്ള അവസരം കൂടിയാണ് ഗോപു നന്തിലത്ത് ഒരുക്കുന്നത്. കൂടാതെ, സാംസംഗ്, എൽജി, സോണി തുടങ്ങിയ ബ്രാൻഡുകൾ അവരുടെ ഉൽപ്പന്നങ്ങൾക്ക് പ്രത്യേക വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. ‘പഞ്ച് പഞ്ച്’ ഓഫറിൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് ടാറ്റ പഞ്ച് കാറുകളാണ് സമ്മാനമായി നൽകുന്നത്. കൂടാതെ, 50 വീതം എൽഇഡി ടിവി, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, മൈക്രോവേവ് ഓവൻ, ടാബ്‌ലറ്റുകൾ, സ്മാർട്ട്ഫോണുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവ ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്.

Also Read: കേരളക്കരയിൽ ചുവടുറപ്പിച്ച് ആമസോൺ, ആകെ സെല്ലർമാരുടെ എണ്ണം 20,000 കവിഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button