KeralaNewsBusiness

കേരളക്കരയിൽ ചുവടുറപ്പിച്ച് ആമസോൺ, ആകെ സെല്ലർമാരുടെ എണ്ണം 20,000 കവിഞ്ഞു

വനിതകളുടെ നിയന്ത്രണത്തിലുള്ള ആദ്യ ഡെലിവറി സെന്ററിന് ആമസോൺ തുടക്കമിട്ടത് കേരളത്തിലാണ്

കേരളക്കരയിൽ കൂടുതൽ ചുവടുറപ്പിച്ചിരിക്കുകയാണ് പ്രമുഖ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ. ഇന്ത്യയിൽ ആമസോണിന്റെ സേവനം ആരംഭിച്ച് 9 വർഷം പിന്നിടുമ്പോൾ, കേരളത്തിൽ മാത്രം 20,000ലേറെ സെല്ലർമാരാണ് ആമസോണിന് ഉള്ളത്. കൂടാതെ, നൂറോളം ഡെലിവറി സ്റ്റേഷനുകളും കേരളത്തിലുണ്ട്. ഇതിൽ, കൊടുങ്ങല്ലൂർ, ആറന്മുള എന്നീ സ്റ്റേഷനുകളുടെ പ്രവർത്തനം പൂർണമായും വനിതകളുടെ നിയന്ത്രണത്തിലാണ്.

വനിതകളുടെ നിയന്ത്രണത്തിലുള്ള ആദ്യ ഡെലിവറി സെന്ററിന് ആമസോൺ തുടക്കമിട്ടത് കേരളത്തിലാണ്. റിപ്പോർട്ടുകൾ പ്രകാരം, പുതിയ സെല്ലർമാർക്കുള്ള രജിസ്ട്രേഷനും ലഭ്യമാണ്. ആഗസ്റ്റ് 28 മുതൽ ഒക്ടോബർ 26 നകം രജിസ്റ്റർ ചെയ്യുന്നവർക്ക് റഫറൽ ഫീസിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 50 ശതമാനത്തോളമാണ് ഇളവ് നൽകുന്നത്. സെല്ലർമാർക്ക് മലയാളം ഉൾപ്പെടെ 8 ഭാഷകളിൽ രജിസ്റ്റർ ചെയ്യാനുള്ള അവസരവും ആമസോൺ ഒരുക്കുന്നുണ്ട്. 2025 ഓടെ രാജ്യത്ത് എംഎസ്എംഇകളുടെ ഡിജിറ്റൽ വൽക്കരണമാണ് ആമസോൺ ലക്ഷ്യമിടുന്നത്.

Also Read: ആറ്റുകാല്‍ ഭഗവതി ക്ഷേത്രവും ആറ്റുകാല്‍ പൊങ്കാലയും ഐതിഹ്യവും

shortlink

Related Articles

Post Your Comments

Related Articles


Back to top button