Latest NewsIndia

കശ്മീരിൽ പുറത്ത് നിന്നുള്ളവർക്കും വോട്ട് ചെയ്യാം: പുതിയ ഭേദഗതിയുമായി തെരഞ്ഞെടുപ്പ് അധികാരി

ശ്രീനഗർ: ജമ്മു കശ്മീരിൽ പുതിയ ഭേദഗതിയുമായി തെരഞ്ഞെടുപ്പ് അധികാരികൾ. പുറമേ നിന്നുള്ളവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കുമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഹിർദേഷ് കുമാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കശ്മീർ സ്വദേശിയാണെന്നുള്ള ഡോമിസൈൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല.

ജോലി, പഠനം, വ്യവസായം എന്നിവയുമായി ബന്ധപ്പെട്ട് കശ്മീരിൽ താമസമാക്കിയവർക്കും, തൊഴിലാളികൾക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. ഇനിമുതൽ ഇവർക്ക് ജമ്മു-കശ്മീരിലെ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനും സാധിക്കുമെന്ന് ഹിർദേഷ് കുമാർ പറഞ്ഞു.

Also read: ഡൽഹി ശാന്തമാവുന്നു: കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനമായി കുറഞ്ഞു

എന്നാൽ, ഇതിനെതിരെ പ്രതിപക്ഷ കക്ഷികൾ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. പുതുതായി ആൾക്കാർക്ക് വോട്ടവകാശം നൽകുന്നത്, ബിജെപിക്ക് വോട്ട് ബാങ്ക് രൂപീകരിക്കാൻ ആണെന്ന ആരോപണവുമായി മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രംഗത്തെത്തി. ഇത് തെരഞ്ഞെടുപ്പ് ഫലങ്ങളെ ശക്തമായി സ്വാധീനിക്കുമെന്നും, തദ്ദേശീയരെ അടിച്ചമർത്താനുള്ള ബിജെപിയുടെ ഉരുക്കുമുഷ്ടി നയങ്ങളുടെ ഭാഗമായാണ് ഇതെന്നും മുഫ്തി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button