Kallanum Bhagavathiyum
Latest NewsNewsIndia

 സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനികളെ പീഡനത്തിന് ഇരയാക്കി: പ്രിന്‍സിപ്പലും അദ്ധ്യാപകനും പിടിയില്‍

അര്‍ദ്ധ രാത്രിയില്‍ മൂവരും ലേഡീസ് ഹോസ്റ്റലില്‍ പോകാറുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി

ബംഗളൂരു: കര്‍ണാടകയില്‍ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. ധര്‍വാദിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് പീഡനത്തിന് ഇരയായത്.

Read Also: കൂട്ടബലാത്സംഗം ചെറുത്ത ബാസ്‌കറ്റ് ബോള്‍ താരത്തെ യുവാക്കള്‍ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് തള്ളിയിട്ടു

സംഭവവുമായി ബന്ധപ്പെട്ട് കോളേജ് പ്രിന്‍സിപ്പല്‍, അദ്ധ്യാപകന്‍, കോളേജ് ചെയര്‍മാന്‍ എന്നിവരെ പിടികൂടി. പത്തോളം വിദ്യാര്‍ത്ഥിനികളെയാണ് സംഘം ലൈംഗികമായി ചൂഷണം ചെയ്തത്.  വിദ്യാര്‍ത്ഥിനികളുടെ പരാതിയെത്തുടര്‍ന്ന് ഒളിവില്‍ പോയ മൂവരേയും കര്‍ണാടക പോലീസ് ഇന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

നാല് വര്‍ഷത്തോളമായി മൂന്നുപേരും വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചുവരികയായിരുന്നെന്ന് പോലീസ് പറയുന്നു. മൂന്നുപേര്‍ക്കുമെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

മൂവരും പലവിധ വാഗ്ദാനങ്ങള്‍ നല്‍കി കുട്ടികളെ വിനോദയാത്രകള്‍ക്കടക്കം കൊണ്ടുപോകാറുണ്ട്. ഇത്തരം യാത്രകള്‍ക്കിടയിലാണ് പല വിദ്യാര്‍ത്ഥിനികളെയും ലൈംഗികമായി ചൂഷണം ചെയ്തത്. അസുഖം ബാധിച്ച കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയും മൂവര്‍ സംഘം പീഡിപ്പിച്ചതായി പരാതിയുണ്ട്.

അര്‍ദ്ധ രാത്രിയില്‍ മൂവരും ലേഡീസ് ഹോസ്റ്റലില്‍ പോകാറുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. നാല് വര്‍ഷക്കാലമായി മൂവരും ലൈംഗിക ചൂഷണം നടത്തിവരികയായിരുന്നെങ്കിലും പുറംലോകം സംഭവം അറിയുന്നത് ഇപ്പോഴാണ്.

shortlink

Related Articles

Post Your Comments


Back to top button