Latest NewsNewsLife StyleHealth & Fitness

ചുണ്ടിന്റെ ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കാന്‍

തിളക്കമുള്ള, ചുവന്ന് തുടുത്ത ചുണ്ടുകള്‍ മുഖത്തിന് കൂടുതല്‍ അഴക്‌ നല്‍കുന്നവയാണ്. അതുകൊണ്ട് തന്നെ, ചുണ്ടുകളുടെ സംരക്ഷണവും പ്രാധാന്യമര്‍ഹിക്കുന്നു. പ്രകൃതിദത്തമായ മാര്‍ഗങ്ങളിലൂടെ ചുണ്ടിന്റെ ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കാന്‍ ചില പൊടിക്കൈകള്‍ നോക്കാം.

ഒരു കഷണം ബീറ്റ്റൂട്ട് ചുണ്ടില്‍ ഉരസുന്നത് ചുണ്ടുകളുടെ നിറം വര്‍ദ്ധിക്കാന്‍  സഹായിക്കും

നെല്ലിക്കാനീര് സ്ഥിരമായി പുരട്ടിയാല്‍ ചുണ്ടുകള്‍ക്ക് ചുവപ്പ് നിറം ലഭിക്കും.

കറുപ്പ് നിറമുള്ള ചുണ്ടുകള്‍ക്ക് വെള്ളരിക്ക നീര് നല്ല പരിഹാരമാണ്. വെള്ളരിക്കയുടെ നീര് ചുണ്ടുകളില്‍ തേച്ച് പിടിപ്പിച്ച് ഉണങ്ങുമ്പോള്‍ നനഞ്ഞ തുണികൊണ്ട് തുടച്ച് കളയുന്നത് ചുണ്ടുകളുടെ നിറം വർദ്ധിപ്പിക്കും.

Read Also : ഗൂഗിൾ പേ, ഫോൺപേ ഇടപാടുകൾക്ക് ചാർജ് ഈടാക്കാനുളള സാധ്യത പരിശോധിക്കാനൊരുങ്ങി ആർബിഐ

നാരങ്ങ നീരും തേനും ഗ്ലിസറിനും യോജിപ്പിച്ച് ചുണ്ടില്‍ പുരട്ടുന്നതും കറുപ്പ് നിറം അകറ്റാന്‍ നല്ലതാണ്.

ചുണ്ടുകള്‍ക്ക് തിളക്കം തോന്നിക്കാന്‍ വെണ്ണയോ പാൽ പാടയോ ഉപയോഗിക്കുന്നത് നല്ലതാണ്.

ദിവസവും കിടക്കുന്നതിന് മുൻപ് ഒലിവെണ്ണയോ ബദാം എണ്ണയോ പുരട്ടുന്നത് ചുണ്ടുകള്‍ മനോഹരമാക്കാന്‍ സഹായിക്കും.

പാല്‍പ്പാടയും രണ്ട്, മൂന്ന് തുള്ളി പനിനീരും നാരങ്ങാനീരും ചേര്‍ത്ത് പുരട്ടിയാല്‍ ചുണ്ട് വിണ്ട് കീറുന്നത് തടയാം.

ഓറഞ്ച്, നെല്ലിക്ക, തക്കാളി, തുടങ്ങി വിറ്റാമിന്‍ സി അടങ്ങിയ പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് ചുണ്ടുകള്‍ക്ക് നിറം നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button