Latest NewsNewsSports

കിഡംബി ശ്രീകാന്ത് : ലോക ബാഡ്മിനനിൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ താരം

ലോക ബാഡ്മിന്റണിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം

ലോക ബാഡ്മിനനിൽ ഒന്നാം സ്ഥാനത്തെത്തിയ ആദ്യ പുരുഷതാരമാണ് കിഡംബി ശ്രീകാന്ത്. ലോകചാമ്പ്യൻ വിക്ടറിനെ മറികടന്നാണ് ശ്രീകാന്ത് 2018 ൽ പുരുഷതാരങ്ങളില്‍ ഒന്നാമത് എത്തിയത്. 2018 കോമൻവെൽത്ത് ഗെയിംസിൽ മലേഷ്യയുടെ ലീ ചോൻഗ് വൈയെ പരാജയപെടുത്തിയാണ് ലോക ഒന്നാം നമ്പറായി ശ്രീകാന്ത് മാറിയത്.

ബാഡ്‍മിന്റണില്‍ ശ്രീകാന്തിന് പുറമെ ഒന്നാം റാങ്ക് സ്വന്തമാക്കിയത് സൈന നെഹ്‍വാള്‍ മാത്രമാണ്. 2015ലാണ് സൈന നെഹ്‍വാള്‍ ഒന്നാം റാങ്കിലെത്തിയത്. ശ്രീകാന്തും സൈനയും ഒന്നാം റാങ്കില്‍ എത്തിയപ്പോള്‍ പ്രകാശ് പദുക്കോണാണ് പരിശീലകൻ എന്ന പ്രത്യേകതയുമുണ്ട്. കൂടാതെ ആദ്യമായി ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് മെഡൽ സമ്മാനിച്ച വ്യക്തിയാണ് പ്രകാശ് പദുക്കോണ്‍ . 1983ല്‍ പ്രകാശ് പദുക്കോൺ മത്സരത്തിൽ വെങ്കലം നേടി.

read also: തണുത്ത വെള്ളം കൊണ്ട് പ്രതിരോധശേഷി വർദ്ധിപ്പിക്കാനാവുമോ?

2014ൽ ചൈന ഓപ്പൺ സൂപ്പർ സീരീസ് പ്രീമിയർ 21–19 21–17 എന്ന സ്കോറിൽ ഫൈനലിൽ ജയിച്ച് ഒരു സൂപ്പർ സീരീസ് പ്രീമിയർ പുരുഷന്മാരുടെ ടൈറ്റിൽ നേടിയ ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് ശ്രീകാന്ത്. ലിൻ ഡാൻയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

ആന്ധ്രപ്രദേശിലെ ഗുണ്ടൂറിൽ 1993 ഫെബ്രുവരി 7നു ആണ് ശ്രീകാന്ത് ജനിച്ചത്. 2011ൽ ഐലെ ഓഫ് മാൻ എന്ന സ്ഥലത്തു നടന്ന കോമൺവെൽത്ത് യൂത്ത് ഗെയിംസിൽ ശ്രീകാന്ത്, മിക്സഡ് ഡബിൾസിൽ വെള്ളിയും ഡബിൾസിൽ വെങ്കലവും നേടി. പൂനെയിൽ നടന്ന അന്താരാഷ്ട്രീയ ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ, സിംഗിൾസിലും ഡബിൾസിലും ജേതാവായി.

ശ്രീകാന്തിന്റെ പ്രധാന നേട്ടങ്ങൾ

ലോക ബാഡ്മിന്റണിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം എന്ന അത്യപൂര്‍വ നേട്ടം ഇരുപത്തെട്ടുകാരനായ കിഡംബി ശ്രീകാന്തിന്റെ പേരിലാണ്. 2021 ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ സിംഗപ്പൂര്‍ താരമായ ലോ കീന്‍ യുവിനോട് 43 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21 – 15, 22 – 20ന് ശ്രീകാന്ത് തോൽവി സമ്മതിച്ചു.

മാലദ്വീപിൽ നടന്ന അന്താരാഷ്ട്ര മത്സരത്തിൽ അന്നത്തെ ലോകചാമ്പ്യനായിരുന്ന മലേഷ്യയുടെ സുൽഫദ്‌ലി സുൽക്കിഫ്‌ലിയെ തോൽപ്പിച്ചു തായ്‌ലന്റ് ഓപ്പൺ ഗ്രാന്റ് പിക്സ് ഗോൾഡ് മത്സരത്തിൽ ലോക റാങ്കിങ്ങിൽ എട്ടാം സ്ഥനമുള്ള ബൂൺസാക്ക് പോൺസാനായെ തോൽപ്പിച്ച് പുരുഷ സിംഗിൾസ് ടൈറ്റിൽ നേടി ഒളിമ്പ്യൻ പറുപ്പള്ളി കഷ്യപിനെ ഡൽഹിയിൽ നടന്ന ആൾ ഇന്ത്യ സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ തോൽപ്പിച്ചു.

2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി, 2016 സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം, 2014 ചൈന ഓപ്പണ്‍, 2015 ഇന്ത്യ ഓപ്പണ്‍, 2017 ഇന്തോനേഷ്യ ഓപ്പണ്‍, 2017 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, 2017 ഡെന്മാര്‍ക്ക് ഓപ്പണ്‍, 2017 ഫ്രഞ്ച് ഓപ്പണ്‍ പോരാട്ടങ്ങളില്‍ സ്വര്‍ണം സ്വന്തമാക്കിയ ചരിത്രവും ശ്രീകാന്തിനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button